കെറി : 10 വർഷം മുമ്പ് കെറിയിൽ വീടിന് തീപിടിച്ചു പിതാവും മകളും മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ.
2012 മെയ് 12 ന് അയർലണ്ടിലെ കോ കെറിയിലെവീട്ടിൽ ആൻ്റണി ഒബ്രിയൻ അഞ്ചുവയസുകാരി മകൾ നദീനും പുലർച്ചെ വീടിനുള്ളിൽ വെന്തു മരിച്ചത്.
പുലർച്ചെ 2.30 ഓടെ പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സഥലത്തെത്തിയ ഗാർഡായി ഗുരുതരമായി പൊള്ളലേറ്റു മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ കഴിഞ്ഞ ജൂൺ മാസം മുപ്പതു വയസിനോട് അടുത്ത് പ്രായമുള്ള യുവാവിനെ അറസ്റ്റു ചെയ്യുകയും എന്നാൽ ഇയാളെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
ഇവരാണ് സംഭവത്തിനു പിന്നിലെന്ന് ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനപ്പെടുത്തി ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം തീപിടുത്തമുണ്ടായ സാഹചര്യത്തിൽ മുകൾ നിലയിൽ നിന്ന് ചാടി രക്ഷപെട്ട ആൻ്റണിയുടെ ഭാര്യ കെല്ലി ഒബ്രിയനു ഗുരുതരമായി പരിക്കേറ്റിരുന്നു.സംഭവത്തിൽ ഏറെ നാളായി നിലനിന്നിരുന്ന ദുരൂഹത നീങ്ങിയതായും കുറ്റക്കാർക്ക് അർഹമായ ശിക്ഷ വാങ്ങി നൽകുമെന്നും സൂപ്രണ്ട് ജിം ഒ'കോണർ മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.