തൃശൂർ; കോൺഗ്രസിന്റെ മഹാജനസഭയ്ക്ക് തേക്കിൻകാട് മൈതാനത്തു തുടക്കം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധിയെ ജനപ്രതിനിധിയാക്കിയ കേരളത്തിന് നന്ദി രേഖപ്പെടുത്തുന്നതായി ഖർഗെ പറഞ്ഞു.
കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയ ഖർഗെ, പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളെ ഞെരുക്കുകയാണെന്നും കുറ്റപ്പെടുത്തി.,എല്ലാ ഭക്ഷ്യവസ്തുക്കളുടെയും വില ഇരട്ടിയായി. ഭയാനകമായ അവസ്ഥയാണു രാജ്യത്ത്. ഇതിനോടെല്ലാം നിഷേധാത്മകമായ സമീപനമാണ് സർക്കാർ പുലർത്തുന്നത്.വർധിച്ചുവരുന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും രാജ്യത്തെ സാധരണക്കാരെ പൂർണമായും പ്രതിസന്ധിയിലാക്കി. മോദിയുടെ ഭരണത്തിന്റെ കീഴിൽ പാവപ്പെട്ടവർ വീണ്ടും പാവപ്പെട്ടവരും ധനികർ വീണ്ടും ധനികരുമായി മാറുന്നു.സ്ത്രീകളും ദലിത് പിന്നാക്കവിഭാഗങ്ങളും കടുത്ത അനീതി നേരിടുകയാണ്. ’’ഖർഗെ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒരുലക്ഷം പേരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ഓരോ ബൂത്തിൽ നിന്നും പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബിഎൽഒമാർ എന്നിങ്ങനെ 75,000 ഭാരവാഹികൾ പങ്കെടുത്തു.
മണ്ഡലം മുതൽ എഐസിസി തലം വരെ കേരളത്തിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും എത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് അധ്യക്ഷൻ. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ഉൾപ്പെടെ നേതാക്കളും വേദിയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.