കോട്ടയം;ആരാധനാലയങ്ങളുടെ പരിസരത്ത് അന്യമതസ്ഥരുടെ സാന്നിധ്യം ആക്രമണത്തിന് വഴിയൊരുക്കിയാൽ അത് സൃഷ്ടിക്കുന്നത് അപകടകരമായ സാമൂഹ്യ സാഹചര്യമാണെന്ന ചിന്ത നാം ഓരോരുത്തരിലും ഉണ്ടാവേണ്ടതാണ്.
പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ വൈദികൻ യുവാക്കളാൽ ആക്രമിക്കപ്പെട്ടത് അപലപനീയമായ സംഭവമാണ്. അക്രമണത്തിന് ഒരു വർഗീയ ഛായ കൈവരുമ്പോൾ അത് സമൂഹത്തെ തള്ളിവിടുന്നത് വലിയ പൊട്ടിത്തെറിയിലേക്ക് ആകും.
സഭാ നേതൃത്വത്തിന്റെ പക്വപരവും, മിതത്വം നിറഞ്ഞതുമായ നിലപാടാണ് സാഹചര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ സഹായകരമായത്. പോലീസ് സേനയുടെ ഭാഗത്തുനിന്ന് അല്പം കൂടി സമയോചിതമായ ഇടപെടലുകൾ ഉണ്ടാവേണ്ടിയതായിരുന്നു എന്നും പറയാതെ വയ്യ.
കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരികയും അന്യമതസ്ഥരുടെ വിശ്വാസങ്ങളോടും ആരാധനാലയങ്ങളോടും ബഹുമാനവും, അവിടങ്ങളിലെ അനാവശ്യമായ ഇടപെടലുകളിൽ നിന്ന് വിട്ടുനിൽക്കാനുള്ള പക്വതയും സമൂഹം പുലർത്തിയാൽ മാത്രമേ സമാധാനപൂർവ്വമായ ഒരു സാഹചര്യം നിലനിർത്താനാവു എന്നും ഓർമപ്പെടുത്താൻ ആഗ്രഹിക്കുന്നു.നമുക്ക് ഓരോരുത്തർക്കും ജാഗ്രതയോടെ ചേർന്നുനിന്നു മുന്നേറാം,സ്നേഹപൂർവ്വം മാണി സി കാപ്പൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.