തിരുവനന്തപുരം:മാസപ്പടി കേസിൽ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കേസിലെ പരാതിക്കാരനായ ഷോൺ ജോർജ്ജ് ആരോപിച്ചു.മകൾ വീണ വിജയൻ തന്‍റെ ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നാണ് ഷോണിന്‍റെ ആരോപണം.എക്സാലോജിക്കിന്‍റെ ബാലൻസ് ഷീറ്റ് ചൂണ്ടിക്കാട്ടിയാണ്
ഷോണിന്‍റെ വാദം.വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും, വായ്പയായി കിട്ടിയ 78 ലക്ഷവുമാണ് കമ്പനി തുടങ്ങാനുപയോഗിച്ച പണമായി ബാലൻസ് ഷീറ്റിൽ കാണിക്കുന്നത്.ഡയറക്ടറായ വീണയിൽ നിന്ന് തന്നെയെടുത്ത 78 ലക്ഷത്തിന്‍റെ വായ്പയാണ് യഥാർത്ഥത്തിൽ കമ്പനി മൂലധനമെന്നാണ് ഷോണിന്‍റെ വാദം.മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും,ഇക്കാര്യം സഭാ സമിതി അന്വേഷിക്കണമെന്നുമാണ് ഷോണിന്‍റെ ആവശ്യം.
മാസപ്പടികേസിൽ കേന്ദ്ര അന്വേഷണത്തിന് തടയിടാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. പൊതുമേഖലാ സ്ഥാപനമായ കെ.എസ്ഐഡിസിയാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെയും ആർ ഒ.സിയുടേയും അന്വേഷണങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെനനാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
പൊതുമേഖലാ സ്ഥാപനമായ കെ.എസ്ഐ.ഡിസി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് ചോദിച്ച കോടതി, കേന്ദ്ര ഏജൻസികളുടെ പരിശഓധനയും അന്വഷണവും സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.