പാലാ ;ഉഴവൂർ പഞ്ചായത്ത് വാർഡ് 6, കൂഴമല കുരിശുമല റോഡ് ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റ്റുമായ ബിനു ജോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു മുൻ ഗ്രാമപഞ്ചായത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം ആശംസിക്കുകയും,ഇടക്കോലി സെന്റ് ആൻസ് പള്ളി വികാരി ഫാ ബിജു മാളിയേക്കൽ,മെമ്പര്മാരായ എലിയമ്മ കുരുവിള, സിറിയക് കല്ലടയിൽ, ബിൻസി അനിൽ,മുൻ പഞ്ചായത്ത് പ്രസിഡന്റ് മത്തായി മലേമുണ്ടക്കൽ, രാജു ഇരുമ്പുകുത്തിക്കൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ഘട്ടമായാണ് റോഡ് പൂർത്തീകരിച്ചത്.2022-23 വർഷത്തെ പദ്ധതിയിൽ 4,92,625 രൂപയും,23-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 8,91,100 രൂപയും മൊത്തം 13,83725 ചിലവഴിച്ചാണ് റോസ് നിർമ്മിച്ചത്. ഇടക്കൊലിയിലെ ടൂറിസം സാധ്യതകൾ വളർത്തുവാൻ ഈ റോഡ് സഹായകരം ആകും. എന്നതിൽ തർക്കം ഇല്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.