16 -കാരന്‍ ശിഷ്യനുമായി അധ്യാപികയായ ഭാര്യയ്ക്ക് രഹസ്യബന്ധം; സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വിട്ട് ഭര്‍ത്താവ്

കെമിസ്ട്രി അധ്യാപികയായ തന്‍റെ ഭാര്യയ്ക്ക് 16 -കാരനായ ശിഷ്യയോട് ഉള്ള വഴിവിട്ട ബന്ധത്തെ കുറിച്ച് ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലെന്ന് റിപ്പോര്‍ട്ടുകള്‍. ഷാങ്ഹായിലെ ഒരു വനിതാ സെക്കണ്ടറി സ്കൂൾ അധ്യാപികയെ, തന്‍റെ ശിഷ്യനായ പതിനാറുകാരന്‍ വിദ്യാർത്ഥിയുമായി രഹസ്യബന്ധം സൂക്ഷിച്ചുവെന്ന ഭര്‍ത്താവിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ സസ്പപെന്‍റ് ചെയ്യപ്പെട്ടെന്നും സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

ഭര്‍ത്താവ് സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തി 19 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പോസ്റ്റ് 50 ലക്ഷത്തോളം പേര്‍ പങ്കുവച്ചെന്നും കോടിക്കണക്കിനാളുകള്‍ കണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം ചൈനയില്‍ നിയമവിരുദ്ധമല്ലെങ്കിലും അത് പ്രൊഫഷണൽ നൈതികയ്ക്കും ധാർമ്മികതയ്ക്കും എതിരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ ഫെബ്രുവരി 16 -ന് വു എന്നയാള്‍ തന്‍റെ ഭാര്യയും 30 -കാരിയുമായ ഷിയാങ് യു എന്ന രസതന്ത്ര അധ്യാപികയും 16 വയസുള്ള അവരുടെ ശിഷ്യനുമായുള്ള രഹസ്യബന്ധത്തിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ WeChat -ലൂടെ പങ്കുവച്ചത്. പിന്നാലെ ഭാര്യയ്ക്ക് ശിഷ്യനുമായി രഹസ്യമായ ലൈംഗിക ബന്ധമുണ്ടെന്നും ഇയാള്‍ ആരോപിച്ചു. 

ഷിയാങ് യുവും കൌമാരക്കാരനായ ശിഷ്യനും തമ്മില്‍ ഡേറ്റിംഗ് ചെയ്യുന്നതിനെ കുറിച്ചും ഹോട്ടലില്‍ മുറി എടുക്കുന്നതിനെ കുറിച്ചും സംസാരിക്കുന്നതിന്‍റെ ശബ്ദ റിക്കോര്‍ഡുകളും ഇയാള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. സംഭാഷണത്തില്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ ആണ്‍കുട്ടിയോട് സ്വയം നിയന്ത്രിക്കണമെന്നും ആരെങ്കിലും തങ്ങളുടെ ബന്ധം കണ്ടെത്താതിരിക്കാന്‍ പരസ്പരമുള്ള സംഭാഷണങ്ങള്‍ നശിപ്പിച്ച് കളയാനും ടീച്ചര്‍ നിര്‍ദ്ദേശിക്കുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !