ഉത്സവത്തിനിടെ നാട്ടുകാരോട് വഴക്ക്, മകൻ അമ്മയെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി

കായംകുളം: ആലപ്പുഴ ജില്ലയിൽ കായംകുളത്തു മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) ആണ് കൊല്ലപ്പെട്ടത്. 

ശാന്തമ്മയെ മർദ്ദിച്ച ഇളയ മകൻ ബ്രഹമദേവൻ (43) കായംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മർദ്ദനമേറ്റ ശാന്തമ്മ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. കസ്റ്റഡിയിലുള്ള മകനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ശാന്തമ്മയുടെ വീടിന് സമീപത്ത് ഒരു അമ്പലത്തിൽ ഉത്സവം നടക്കുന്നുണ്ടായിരുന്നു. ഉത്സവ പറമ്പിൽ ഭക്ഷണം കഴിക്കുന്നതിനിടെ ശാന്തമ്മ നാട്ടുകാരിൽ ചിലരുമായി വഴക്കിട്ടു. ഇതിനെ തുടർന്ന് പ്രകോപിതനായ മകൻ അമ്മയെയും വിളിച്ച് വീട്ടിലേക്ക് പോയി. 

ഇവിടെ വച്ച് അതിക്രൂരമായി അമ്മയെ മർദ്ദിക്കുകയായിരുന്നു. ശാന്തമ്മയുടെ വയറിൽ അടിയേറ്റ ശാന്തമ്മ തൽക്ഷണം തന്നെ മരണപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !