ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി, ആഡംബരം ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ പ്രശസ്തനാണ്. അംബാനി കുടുംബത്തിൽ തന്നെ ആഘോഷങ്ങൾക്ക് ഒട്ടും കുറവുണ്ടാകാറില്ല. അങ്ങനെയൊരു ആഘോഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇത്തവണ അത് സംഘടിപ്പിച്ചിരിക്കുന്നത് അംബാനി സഹോദരിമാരാണ്. ധിരുഭായ് അംബാനിയുടെ പെൺമക്കളായ നീന കോത്താരിയും ദീപ്തി സൽഗോക്കറും. എന്താണ് വിശേഷമെന്നല്ലേ.. ധിരുഭായ് അംബാനിയുടെ ഭാര്യ കോകിലാബെൻ അംബാനിയുടെ 90-ാം ജന്മദിനമാണ്.
ധീരുഭായ് അംബാനിയുടെ ഭാര്യ, കോകിലാബെൻ അംബാനി ഒരു സൂപ്പർ വുമൺ ആണ്, 80-കളുടെ അവസാനത്തിൽ ധീരുഭായ് അംബാനിക്കൊപ്പം എല്ലാ പ്രതിബദ്ധങ്ങളും നേരീട്ട് അവർ ജീവിച്ചു. മുകേഷ് അംബാനി, അനിൽ അംബാനി, നീന കോത്താരി, ദീപ്തി സൽഗോക്കർ എന്നിവർക്ക് അവർ വഴികാട്ടിയാണെന്നത് നിഷേധിക്കാനാവില്ല.
1955-ൽ ആണ് ധീരുഭായിയും കോകിലാബെനും വിവാഹിതരായത്, ധീരുഭായ് അംബാനിയുടെയും കോകിലാബെന്നിൻ്റെയും പ്രണയകഥ പ്രശസ്തമാണ്. 2002-ൽ ധീരുഭായിയുടെ മരണം വരെ അവർ ഒരുമിച്ചായിരുന്നു. ഒരു ആഡംബര സാമ്രാജ്യം കെട്ടിപ്പടുത്തിട്ടും, എളിമയുള്ള ജീവിതം നയിക്കുന്നതിൽ നിന്ന് കോകിലാബെൻ ഒരിക്കലും വ്യതിചലിച്ചില്ല. ധീരുഭായ് അംബാനിയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം, ധീരുഭായ് അംബാനിയുടെ മരണശേഷം മക്കളായ അനിലും മുകേഷും തമ്മിലുള്ള സ്വത്ത് തർക്കത്തിൽ ഒത്തുതീർപ്പിന് മധ്യസ്ഥത വഹിച്ചത് കോകിലാബെൻ അംബാനിയാണ്
പിങ്ക് നിറത്തിലുള്ള തീം ആണ് അംബാനി സഹോദരിമാർ അമ്മയുടെ പിറന്നാൾ ആഘോഷങ്ങൾക്കായി തെരഞ്ഞെടുത്തത്. കണ്ണിന് കാണാൻ കഴിയുന്നിടത്തോളം എല്ലാം പിങ്ക് നിറമായിരുന്നു എന്ന് വേണം പറയാൻ. അംബാനി ഫാൻ പേജ് പങ്കിട്ട ചിത്രങ്ങളിലൊന്നിൽ, കോകിലാബെൻ അംബാനി തൻ്റെ പെൺമക്കളോടൊപ്പം വേദിയിലേക്ക് എത്തുന്നത് കാണാം. ജന്മദിനത്തിൽ, ഓറഞ്ച് നിറത്തിലുള്ള സാരിയാണ് അവർ ധരിച്ചിരുന്നത്,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.