റിയാദ്: വാണിജ്യ സര്‍വീസ് ആരംഭിക്കാന്‍ ലക്ഷ്യമിട്ട് റിയാദ് എയര്‍. അടുത്ത വര്‍ഷം ആദ്യ പകുതിയോടെ സര്‍വീസ് ആരംഭിക്കാനാണ് റിയാദ് എയര്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഓര്‍ഡര്‍ നല്കിയ 72 വിമാനങ്ങള്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തുക.
റിയാദ് എയര്‍ 2025 ആദ്യപകുതിയില്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഓപ്പറേഷന്‍സ് സിഇഒ പീറ്റര്‍ ബെല്യൂ അറിയിച്ചു. സിംഗപ്പൂര്‍ എയര്‍ഷോയോട് അനുബന്ധിച്ച് നടന്ന പ്രദര്‍ശനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സൗദി ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള കമ്പനിയാണ് റിയാദ് എയര്‍.
യൂറോപ്പ്, അമേരിക്ക, കാനഡ, ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ജിസിസി രാജ്യങ്ങളില്‍ എന്നിവിടങ്ങളിലേക്കായിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. ചെറു വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
നേരത്തെ ദുബൈ എയര്‍ഷോയില്‍ റിയാദ് എയര്‍ വിമാനങ്ങളുടെ പുറം ഭാഗത്തെ ഡിസൈനുകള്‍ അവതരിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്നും ഇലക്ട്രിക് കാറുകള്‍ക്കായി ലൂസിഡ് മോട്ടോഴ്സുമായി കരാര്‍ ഒപ്പുവെച്ചിരിക്കുന്നുവെന്നും സിഇഒ ഡഗ്ലസ് അറിയിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ 787 ഇനത്തില്‍പെട്ട 72 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.