ലോകത്തിലെല്ലായിടത്തും പലപ്പോഴും വിവാഹച്ചടങ്ങുകൾ പോലും പുരുഷാധിപത്യത്തെ അനുസ്മരിപ്പിക്കും വിധത്തിലുള്ളതാണ്. പല സ്ത്രീവിരുദ്ധ ചടങ്ങുകളും വിവാഹങ്ങളിൽ നടക്കാറുണ്ട്. അതിലൊന്നാണ് വധു വരന്റെ കാൽ തൊട്ട് വന്ദിക്കുക എന്നത്. ഇന്ത്യയിൽ പലയിടത്തും ഇത് നടന്നു കാണാറുണ്ട്. എന്നാൽ, അതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഗുവാഹത്തിയിൽ നിന്നുള്ളൊരു യുവാവിന്റെയും യുവതിയുടേയും വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മൂന്ന് മില്ല്യണിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. popperflash96andtiffanys_epiphany എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗതമായ ഒരു ഹിന്ദു വിവാഹച്ചടങ്ങാണ് വീഡിയോയിൽ കാണുന്നത്.
വീഡിയോയിൽ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കെ ആദ്യം വധു വരന്റെ കാലിൽ തൊട്ട് നമസ്കരിക്കുന്നത് കാണാം. വരൻ അവളെ പിടിച്ച് എഴുന്നേൽപ്പിക്കുന്നു. പിന്നാലെ, വരൻ വധുവിന്റെ കാലിൽ തൊട്ട് നമസ്കരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
അവിടെ കൂടി നിന്നവരാരും ആ രംഗം പ്രതീക്ഷിച്ചിരുന്നില്ല. അവർക്ക് അത് കണ്ടപ്പോൾ സന്തോഷമായി എന്നാണ് അവരുടെ പ്രതികരണങ്ങളിൽ നിന്നും മനസിലാവുന്നത്. ബന്ധുക്കളിൽ പലരും ചിരിക്കുന്നതും വീഡിയോയിൽ കാണാം. വധുവിനും ചിരിയടക്കാനാവുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.