ദില്ലി : അയോധ്യ വിഷയത്തിലെ പാർലമെന്റിലെ ചർച്ചയിൽ പങ്കെടുത്തതിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നത.ഇന്ത്യ സഖ്യം ചർച്ചയിൽ പങ്കെടുക്കുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച മുസ്ലീം ലീഗ് സഭ ബഹിഷ്കരിച്ചു. ഇടതുപാർട്ടികളും ത്രിണമൂൽ കോൺഗ്രസും ചർച്ച ബഹിഷ്ക്കരിച്ചു. ശ്രീരാമൻ ജനിച്ചിട്ടില്ലെന്ന് കോടതിയിൽ പറഞ്ഞ കോൺഗ്രസ്, ഇപ്പോൾ രാമനെ ഓർക്കുന്നത് പരിഹാസ്യമെന്നും ബിജെപി സഭയിൽ പരിഹസിച്ചു.
അയോധ്യ ചർച്ചയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ഖർഗെയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. വിട്ട് നിന്നാൽ ബിജെപി അത് രാഷ്ട്രീയ പ്രചാരണത്തിന് ആയുധമാക്കുമെന്ന് ചൂണ്ടികാട്ടിയാണ് കോൺഗ്രസ് പങ്കെടുക്കാൻ തീരുമാനിച്ചത്.
എന്നാൽ ചർച്ച ബഹിഷ്കരിക്കണമെന്ന ശക്തമായ നിലപാട് സ്വീകരിച്ച മുസ്ലീം ലീഗ് ഇന്ത്യ സഖ്യത്തിന്റെ ധാരണയോട് വിയോജിച്ചു. ചർച്ചയുടെ വിവരം അവസാന നിമിഷം വരെ മൂടിവച്ചുവെന്നും മുസ്ലീം ലീഗ് ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.