ക്രീസിലുറച്ച് ഗില്‍-ജുറെല്‍ സഖ്യം! ഇംഗ്ലീഷ് പ്രതിരോധം കടന്ന് ഇന്ത്യ; റാഞ്ചിയില്‍ ജയം അഞ്ച് വിക്കറ്റിന്, പരമ്പര

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന്റെ വിജയം നേടിയതോടെയാണ് ഒരു മത്സരം കൂടി ശേഷിക്കെ ഇന്ത്യ പരമ്പര (3-1) നേടിയത്. നാലാം ടെസ്റ്റില്‍ 192 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. ഇന്ത്യ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശുഭ്മാന്‍ ഗില്‍ (52), ധ്രുവ് ജുറെല്‍ (39) എന്നിവരാണ് ക്രീസില്‍ ഉറച്ചുനിന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 

രോഹിത് ശര്‍മ (55)യാണ് ടോപ് സ്‌കോറര്‍. സ്‌കോര്‍: ഇന്ത്യ 307, 192 & ഇംഗ്ലണ്ട് 353, 145. നേരത്തെ, ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 145ന് അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിന്‍, നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

വിക്കറ്റ് നഷ്ടമില്ലാതെ 20 എന്ന നിലയില്‍ നാലാംദിനം ആരംഭിച്ച ഇന്ത്യക്ക് ഇന്ന് ആദ്യം യശസ്വി ജയ്‌സ്വാളിന്റെ (37) വിക്കറ്റാണ് നഷ്ടമാകുന്നത്. ജോ റൂട്ടിന്റെ പന്തില്‍ ജെയിംസ് ആന്‍ഡേഴ്‌സണായിരുന്നു ക്യാച്ച്. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം 84 നേടിയ ശേഷമാണ് ജയ്‌സ്വാള്‍ മടങ്ങിയത്. പിന്നാലെ രോഹിത്തും മടങ്ങി. 

55 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടോം ഹാര്‍ട്‌ലിയെ ക്രീസിന് വെളിയിലിറങ്ങി കളിക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. രജത് പാടിദാര്‍ (0), രവീന്ദ്ര ജഡേജ (4), സര്‍ഫറാസ് ഖാന്‍ (0) എന്നിവര്‍ വന്നത് പോലെ മടങ്ങി. 

മൂന്ന് വിക്കറ്റുകളും ബഷീറിനായിരുന്നു. ഇതില്‍ സര്‍ഫറാസ് ഗോള്‍ഡന്‍ ഡക്കായി. ഇതോടെ അഞ്ചിന് 120 എന്ന നിലയിലായി ഇന്ത്യ. ഇംഗ്ലണ്ട് ആധിപത്യം നേടുകയും ചെയ്തു. എന്നാല്‍ ജുറെല്‍ - ഗില്‍ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഷൊയ്ബ് ബഷീര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !