പാലാ :അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ ഉത്സവം മാർച്ച് രണ്ടിന് തുടങ്ങി 9ന് ആറാട്ടോടെ സമാപിക്കും. മാർച്ച് രണ്ടിന് രാവിലെ 8 മുതൽ സമ്പൂർണ്ണ ഗീതപാരായണം, കൊടിക്കയർ കൊടിക്കൂറ സമർപ്പണം, വൈകിട്ട് 6ന് ആത്മീയ പ്രഭാഷണം, രാത്രി 7.30ന് തന്ത്രി പയ്യപ്പിള്ളി ഇല്ലം മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്,8ന് തിരുവരങ്ങ് ഉദ്ഘാടനം, ശാസ്ത്രീയ നൃത്തംസന്ധ്യ.
മാർച്ച് രണ്ട് മുതൽ ഏഴ് വരെ ഉത്സവ ദിവസങ്ങളിൽ രാവിലെ പതിവ് ചടങ്ങുകൾ കൂടാതെ 9.30മുതൽ ഉത്സവബലി,11.30ന് ഉത്സവബലി ദർശനംവലിയ കാണിക്ക, വൈകിട്ട് അഞ്ച് മുതൽ കാഴ്ചശ്രീബലി, രാത്രി 9.30 മുതൽ വിലക്കിനെഴുന്നള്ളിപ്പ്.
തിരുവരങ്ങിൽ മാർച്ച് രണ്ടിന് രാത്രി 8 മുതൽ തിരുവാതിരകളി, കൈകൊട്ടിക്കളി.3ന് വൈകിട്ട് 7മുതൽ ഭജന, ഹരിക്കഥ.4ന് വൈകിട്ട് 7 മുതൽ ഭരതനാട്യകച്ചേരി.6ന് വൈകിട്ട് 7 മുതൽ കഥകളി സന്താന ഗോപാലം.7ന് വൈകിട്ട് 7 മുതൽ ഭരതനാട്യ രംഗപ്രവേശം.
ശിവരാത്രി ദിവസമായ 8ന് രാവിലെ 9 മുതൽ ശ്രീബലി എഴുന്നള്ളിപ്പ്, അല്ലപ്പാറയിൽ നിന്ന് കാവടി ഘോഷയാത്ര, വൈകിട്ട് 5.30 മുതൽ കാഴ്ചശ്രീബലി, സമൂഹ ശയന പ്രദക്ഷിണം, രാത്രി 9.30മുതൽ നൃത്തംനാടകം. 12ന് ശിവരാത്രി പൂജ,1ന് പള്ളിവേട്ട.9ന് വൈകിട്ട് 5.30ന് ക്ഷേത്രക്കടവിലേയ്ക്ക് ആറാട്ട് പുറപ്പാട്, രാത്രി 7 മുതൽ എതിരേൽപ്പ്, സ്പെഷ്യൽ പാണ്ടിമേളം, ആറാട്ട്സദ്യ, തുടർന്ന് കൊടിയിറക്ക്,25 കലശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.