ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽഗാന്ധിതന്നെ മത്സരിക്കും. ഒറ്റ മണ്ഡലത്തിൽ മാത്രമായിരിക്കും ഇത്തവണ രാഹുലിന്റെ മത്സരം. സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ കേരളത്തിൽ മത്സരിക്കില്ല. രാഹുൽഗാന്ധിക്കൊപ്പം, മറ്റുദേശീയനേതാക്കൾ കേരളത്തിൽ മത്സരിക്കുന്നത് ഉചിതമല്ലെന്ന തീരുമാനത്തെ തുടർന്നാണിത്.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ഇത്തവണ മത്സരിക്കില്ല. അനാരോഗ്യം മൂലം മത്സരത്തിനു ഇല്ലെന്നു നേരത്തെ പ്രഖ്യപിച്ച കെ സുധാകരൻ, നിലപാട് യോഗത്തിലും ആവർത്തിച്ചു. പകരം ആരു എന്ന ചോദ്യത്തിന് ഉത്തരം നാല് അംഗ ഉപ സമിതിയെയും കണ്ടെത്തും. കണ്ണൂരിലും കഴിഞ്ഞതവണ പരാജയപ്പെട്ട ആലപ്പുഴയിലും പുതിയ സ്ഥാനാർഥിയെ കണ്ടെത്തണം. ഇതിനായി ഉപസമിതിയെ നിയോഗിച്ചു. കെ സുധാകരൻ, വി ഡീ സതീശൻ, എം എം ഹസൻ, രമേശ് ചെന്നിത്തല എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങൾ. കണ്ണൂരിനെ കൂടാതെ നിലവിൽ സി പി എം കൈവശമുള്ള ആലപ്പുഴ സീറ്റിലെ സ്ഥാനാർദ്ധിയെയും ഉപസമിതി ചർച്ച ചെയ്തു തീരുമാനിക്കും
ലോകസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിലും, ആലപ്പുഴയിലും ഒഴികെ സിറ്റിംഗ് എംപിമാരെ തന്നെ നിർത്താൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ നിർദേശം. അതിനിടെ മത്സരിക്കാൻ താല്പര്യം ഇല്ലെന്നു അറിയിച്ച കോടിക്കുന്നിൽ സുരേഷ് എംപിയെ നേതാക്കൾ ഇടപെട്ടു തിരിത്തിച്ചു.
തൃശ്ശൂരിൽ ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗം തുടങ്ങുമ്പോൾ തന്നെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം നിലവിലെ എംപിമാർ തുടരുക എന്നതായിരുന്നു. മാവേലിക്കര എം പി കോടിക്കുന്നിൽ സുരേഷ് ആണ് എം പി മാർ തുടരട്ടെ എന്നാ തീരുമാനത്തോട് ആദ്യം വിയോജിപ്പ് അറിയിച്ചത്. എന്നാൽ നേതാക്കൾ ഇടപെട്ടതോടെ കൊടിക്കുന്നിൽ വഴങ്ങി.
നിലവിൽ 15 സിറ്റിംഗ് സീറ്റു ഉൾപ്പടെ 16 സീറ്റുകളാണ് കോൺഗ്രസിന് ഉള്ളത്. ബാക്കി ഘടക കക്ഷികൾക്ക്. കോട്ടയം ജോസഫ് വിഭാഗത്തിന് വിട്ടു നൽകാൻ കോൺഗ്രസ് തയ്യാറാണ്. പക്ഷെ സ്ഥാനാർഥി നിർണായത്തിൽ സൂക്ഷ്മത വേണമെന്നാണ് അഭിപ്രായം. കൊല്ലത്ത് ആർ എസ് പി തന്നെ. മലപ്പുറവും, പൊന്നാനിയും കൂടാതെ ഒരു മണ്ഡലം കൂടി വേണമെന്ന ലീഗ് ആവശ്യത്തിൽ യു ഡി എഫ് യോഗത്തിൽ കോൺഗ്രസ് ഔദ്യോഗിക തീരുമാനം അറിയിക്കും.
സാഹചര്യം 2019നു സമാനം അല്ലെങ്കിലും, നിലവിലെ എംപിമാരിൽ പകുതിയിൽ അധികം പേർക്കും ജയ സാധ്യത ഉണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. വിഞാപനം വന്നാൽ ഉടനെ, സ്ഥാനാർദികളെ പ്രഖ്യപിച്ചു തെരെഞ്ടുപ്പ് ട്രാക്കിൽ ആദ്യം ഓടി കയറാനാണ് നേതൃത്വതിന്റെ തീരുമാനം.
കോൺഗ്രസിന്റെ 15 സിറ്റിങ് എം.പി.മാരോടും മത്സരത്തിനായി മണ്ഡലത്തിൽ സജീവമാകാൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ അധ്യക്ഷതയിൽചേർന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി നിർദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.