ഇന്ത്യന്‍ ‘കാര്‍-ടി കോശ (Car-t-cell-therapy) ചികിത്സയിലൂടെ’ ആദ്യ രോഗി കാന്‍സര്‍ മുക്തനായി

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ‘കാര്‍-ടി കോശ ചികിത്സയിലൂടെ’ ആദ്യ രോഗി കാന്‍സര്‍ മുക്തനായി. ദില്ലി സ്വദേശിയും ഉദരരോഗ വിദഗ്ദനുമായ ഡോ. വി കെ ഗുപ്തയാണ് ഇത്തരത്തില്‍ രോഗവിമുക്തനായത്. കാര്‍ -ടി സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയില്‍ ഇമ്യൂണോആക്ട് എന്ന കമ്പനി പ്രദേശികമായി വികസിപ്പിച്ച നെക്‌സ്‌കാര്‍19 എന്ന ചികിത്സയാണ് ഇവിടെ നല്‍കുന്നത്.

ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയില്‍ സുപ്രധാന പങ്കുവഹിക്കുന്ന ശ്വേത രക്താണുവായ ടി കോശങ്ങളെ ജനിതക സാങ്കേതിക വിദ്യയിലൂടെ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ പ്രാപ്തമാക്കി മാറ്റും. ഇതിനായി രോഗിയുടെ ശരീരത്തില്‍ നിന്ന് ടി-കോശങ്ങളെ ശേഖരിച്ച് അവയില്‍ ലാബുകളില്‍ വെച്ച് മാറ്റം വരുത്തും. കൈമറിക് ആന്റിജന്‍ റിസപ്റ്റര്‍ എന്ന പ്രത്യേക പ്രോട്ടീന്‍ പ്രവര്‍ത്തന സജ്ജമാക്കുന്ന പ്രക്രികയയാണ് ലബോറട്ടറിയില്‍ ജനിതക സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെയ്യുന്നത്. തുടര്‍ന്ന് ഇത്തരത്തില്‍ മാറ്റം വരുത്തിയ ടി-കോശങ്ങളെ രോഗിയുടെ ശരീരത്തില്‍ തന്നെ തിരികെ നിക്ഷേപിക്കും. ഈ കോശങ്ങള്‍ കാന്‍സര്‍ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുന്നതാണ് ചികിത്സാ രീതി.

വിദേശരാജ്യങ്ങളില്‍ നാലു കോടിയോളം ചെലവ് വരുന്ന ഈ ചികിത്സയ്ക്ക് ഇന്ത്യയില്‍ ചിലവ് 42 ലക്ഷമാണ്. ബി-കോശ കാന്‍സറുകളെന്ന് അറിയപ്പെടുന്ന ലുക്കീമിയ, ലിംഫോമ തുടങ്ങിയവയ്ക്ക് ഇവ ഫലപ്രദമാകുമെന്നാണ് കണക്കാക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഈ ചികിത്സാരീതി വാണിജ്യ അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. 

പതിനഞ്ച് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഈ ചികിത്സാ രീതി ലഭ്യമാക്കാന്‍ സാധിക്കു. ഇതിന് പിന്നാലെയാണ് ഈ നേട്ടം. കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കുന്ന തരത്തില്‍ രോഗിയുടെ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ തന്നെ പുനര്‍സജ്ജമാക്കുന്നതാണ് ഈ ചികിത്സാ രീതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !