കല്‍പ്പറ്റ: വന്യമൃഗശല്യം രൂക്ഷമായ വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തിന് നേര്‍ക്ക് കരിങ്കൊടി പ്രതിഷേധം. ബത്തേരിയില്‍ സര്‍വകക്ഷിയോഗത്തിന് മന്ത്രിമാര്‍ പോകുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാട്ടിയത്.
മൂന്നു മരണമുണ്ടായിട്ടും ജില്ലയില്‍ എത്താതിരുന്ന വനംമന്ത്രി എകെ ശശീന്ദ്രന് എതിരെയായിരുന്നു കൂടുതല്‍ പ്രതിഷേധം.എകെ ശശീന്ദ്രാ മൂരാച്ചി... നാടു ഭരിക്കാനറിയില്ലെങ്കില്‍ രാജിവെച്ച് പോടാ പുല്ലേ... പോ പുല്ലേ പോടാ പുല്ലേ ശശീന്ദ്രാ... എന്നിങ്ങനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമുദ്രാവാക്യം വിളിച്ചു.
പൊലീസുകാരെത്തി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു നീക്കി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കടുത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. മന്ത്രിമാരായ കെ രാജന്, എകെ ശശീന്ദ്രന്, എംബി രാജേഷ് എന്നിവരാണ് മന്ത്രിതല സംഘത്തിലുള്ളത്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ഹാളില്‍ വെച്ചാണ് സര്‍വകക്ഷിയോഗം.സുല്‍ത്താന്‍ ബത്തേരിയിലെ വനംവകുപ്പിന്റെ ബംഗ്ലാവില്‍ നിന്നും മുനിസിപ്പല്‍ ഹാളിലേക്ക് മന്ത്രിമാര്‍ വരുന്ന വഴിക്ക്, ബത്തേരി ടൗണില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി വാഹനത്തിന് മുന്നില്‍ ചാടിവീഴുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.