കോഴിക്കോട്: പയ്യാനക്കലില്‍ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന കേസില്‍ കേസില്‍ അമ്മ സമീറയെ കോടതി വെറുതെവിട്ടു.
കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്ത സാഹചര്യത്തിലാണ് വെറുതെ വിട്ടത്.2021 ജൂലെ ഏഴിനാണ് പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ മത്സ്യതൊഴിലാളിയായ നവാസിന്റേയും സമീറയുടേയും മകള്‍ അഞ്ചുവയസ്സുകാരി ഫാത്തിമ റനയെ മരിച്ച നിലയില്‍ കണ്ടെത്തിയത് .
നേർത്ത തൂവാലകൊണ്ടോ, തുണി കൊണ്ടോ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അമ്മ സമീറയെ പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാനസിക അസ്വസ്ഥത മൂലമാണ് അമ്മ കുട്ടിയെ കൊന്നതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മന്ത്രവാദത്തിന്റെ ഭാഗമായി കുഞ്ഞിനെ കൊന്നു എന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ കുറ്റം ചെയ്തത് അമ്മയാണ് എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.