സ്ത്രീകളെ ശല്യം ചെയ്ത യുവാക്കളെ ചോദ്യം ചെയ്ത ആദിവാസി മൂപ്പന് ക്രൂരമര്‍ദനം,: അറസ്റ്റ്,,

കൊച്ചി: എറണാകുളം കാലടിയില്‍ ആദിവാസി മൂപ്പന് ക്രൂരമർദനം. കാലടി ചെങ്ങലില്‍ ഊരുമൂപ്പനായ ഉണ്ണിയെയാണ് മൂന്നംഗ സംഘം മർദിച്ചത്. അക്രമികളെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു.

ചെങ്ങല്‍ സ്വദേശികളായ ഷിന്റോ, പ്രവീണ്‍, ഡിൻസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മൂന്ന് പേരില്‍ രണ്ട് പേരാണ് അക്രമത്തില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് പൊലീസ് അറിയിച്ചത്.
ചായക്കടയിലേക്ക് പോയ ഉണ്ണിയെ പ്രതികള്‍ വഴിയില്‍ തടത്ത് നിർത്തി മർദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്ത്രീകളെ ശല്യം ചെയ്ത അക്രമികളെ ഉണ്ണി ചോദ്യം ചെയ്തിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്നാണ് വിവരം. ഉണ്ണി മറ്റൂർ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !