'നിനക്കെന്താ പഞ്ചായത്തില്‍ കാര്യം:‍ പഞ്ചായത്തിലെത്തിയ വയോധികന് അസഭ്യ വര്‍ഷവും ഭീഷണിയും; സിപിഎം നേതാവിനെതിരെ പരാതി,,

കോട്ടയം: പഞ്ചായത്തിലെത്തിയ വയോധികന് അസഭ്യവർഷവും ഭീഷണിയും. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. സിപിഎം നേതാവും ഒൻപതാം വാർഡ് മെമ്പറുമായ അൻഷാദ് റഷീദാണ് വയോധികനോട് അപമര്യാദയായി സംസാരിച്ചത്.

നിനക്കെന്താ പഞ്ചായത്തില്‍ കാര്യം എന്നുപറഞ്ഞ് ആക്രോശിച്ച്‌ അൻഷാദ് വയോധികന് അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. പഞ്ചായത്തിനെതിരെ പോസ്റ്റിടുമോയെന്ന് ചോദിച്ചതിന് പിന്നാലെ ഇറങ്ങി പോകാൻ നിർദ്ദേശിച്ചു.

 തന്റെ വാർഡ് മെമ്പറെ കാണാൻ എത്തിയതാണെന്ന് പറഞ്ഞതോടെ മോശമായ രീതിയില്‍ അൻഷാദ് സംസാരിക്കാൻ തുടങ്ങി. പിന്നാലെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പഞ്ചായത്തിന്റെ ഭരണവിരുദ്ധതയെ കുറിച്ചും അഴിമതികളെ കുറിച്ചും നിരന്തരം സമൂഹമാദ്ധ്യമങ്ങള്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് അൻഷാദ് വയോധികനെ അസഭ്യം പറഞ്ഞതും ഭീഷണിപ്പെടുത്തിയതും. മറ്റ് പഞ്ചായത്തംഗങ്ങളും ജനങ്ങളും നോക്കിനില്‍ക്കേയായിരുന്നു സിപിഎം നേതാവിന്റെ ഭീഷണി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !