ബദാമും കശുവണ്ടിയും, നിത്യേന ഇങ്ങനെ കഴിച്ചുനോക്കൂ; പൊണ്ണത്തടിയെ ഇനി മറക്കാം,,

പൊണ്ണത്തടിയും കുടവയറും നമ്മുടെ ഫിറ്റ്‌നെസിനെ വല്ലാതെ ബാധിക്കുന്ന ചില പ്രശ്‌നങ്ങളാണ്. തീര്‍ച്ചയായും നമ്മള്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്..ഭയപ്പെടുകയല്ല മറിച്ച്‌ നമ്മുടെ ജീവിത ശൈലിയില്‍ ചെറിയൊരു മാറ്റം കൊണ്ടുവരികയാണ് വേണ്ടത്. കൂടുതല്‍ പ്രോട്ടീനും അതുപോലെ പോഷകാഹാരങ്ങളും കഴിക്കുക. ജങ്ക് ഫുഡുകള്‍ പൂര്‍ണമായും ഉപേക്ഷിക്കാനും തയ്യാറാവണം.എങ്കില്‍ തീര്‍ച്ചയായും കുടവയറും അമിത ഭാരമൊക്കെ കുറച്ച്‌ നമ്മള്‍ സുന്ദരനാവും. ശരീരം മെലിഞ്ഞ് കൂടുതല്‍ മികവ് കാണിക്കാനും തുടങ്ങും. അതിന് ചില നട്‌സും പഴങ്ങളുമെല്ലാം നമ്മളെ സഹായിക്കും. അത് കൃത്യമായി തന്നെ കഴിക്കണം. എന്തൊക്കെയാണ് അതിന്റെ ഗുണങ്ങളെന്ന് പരിശോധിക്കാം.

ഡയറ്റില്‍ ആദ്യം ഉള്‍പ്പെടുത്തേണ്ടത് നട്‌സാണ്. ബദാം അതിന് ഏറ്റവും നല്ലൊരു കാര്യമാണ്. നിര്‍ബന്ധമായും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ബദാം രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ശേഷം അതിരാവിലെ അത് കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. അടിവയറ്റിലെ കൊഴുപ്പിനെ നീക്കം ചെയ്യാന്‍ ഇവ സഹായിക്കും.

വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശരീര ഭാരം കുറഞ്ഞ് തുടങ്ങും.ബദാമില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ കൊഴുപ്പിനെ വേഗത്തില്‍ കുറച്ച്‌ കൊണ്ടുവരാന്‍ സാധിക്കും. ബദാം പോലെ തന്നെ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് ഫ്രൂട്ട്‌സുകള്‍. അതില്‍ തന്നെ ആപ്പിളുകള്‍ നിത്യേന കഴിക്കുന്നത് ശീലമാക്കണം.

ആപ്പിളുകളില്‍ ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. ശരീര ഭാരത്തെ കുറയ്ക്കാന്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണം ഏറ്റവും അത്യാവശ്യമാണ്. അമിതമായ അളവില്‍ ഇവ ശരീരത്തിലെത്താതെ നോക്കുകയും വേണം. നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിച്ച്‌ നിര്‍ത്താന്‍ ആപ്പിള്‍ കഴിക്കുന്നത് കൊണ്ട് സാധിക്കും.

നമ്മുടെ വയര്‍ ആപ്പിള്‍ കഴിക്കുന്നതിലൂടെ ദീര്‍ഘനേരം നിറഞ്ഞിരിക്കും. അപ്പോള്‍ ധാരാളമായി കലോറികള്‍ ശരീരത്തിലെത്തില്ല. ആവശ്യത്തിന് മാത്രമേ ഭക്ഷണം കഴിക്കേണ്ടി വരൂ. നട്‌സില്‍ തന്നെ പിസ്ത ശരീരത്തിന്റെ ഫിറ്റ്‌നെസിനെ സംരക്ഷിക്കുന്നവയാണ്. പ്രോട്ടീനുകള്‍ ധാരാളമായി പിസ്തയില്‍ അടങ്ങിയിട്ടുണ്ട്.

ഇവ ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ നീക്കം ചെയ്യാന്‍ സഹായിക്കും. വെണ്ണപ്പഴം ഭാരം കുറയ്ക്കുന്നതിന് പറ്റിയൊരു ഹെല്‍ത്തി ചോയ്‌സാണ്. കാരണം ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇവ ദീര്‍ഘനേരം നമുക്ക് വിശപ്പ് തോന്നിക്കാതിരിക്കാന്‍ സഹായിക്കും. നമ്മുടെ ഊര്‍ജസ്വലതയും അതുപോലെ നഷ്ടപ്പെടില്ല. കശുവണ്ടി പരിപ്പ് നട്‌സില്‍ ഏറെ ഗുണങ്ങള്‍ അടങ്ങിയവയാണ്.

നിത്യേന ഇത് കഴിക്കുന്നത് ശീലമാക്കണം. രണ്ട് കഷ്ണത്തില്‍ കൂടുതല്‍ കഴിക്കേണ്ടതില്ല. അണ്ടിപരിപ്പ് പേസ്റ്റ് അടക്കം നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇവയില്‍ ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ മഗ്നീഷ്യവുമുണ്ട്. ഇതെല്ലാം എളുപ്പത്തില്‍ ഭാരം കുറയ്ക്കാന്‍ നമ്മലെ സഹായിക്കുന്ന ഘടകങ്ങളാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !