ആലപ്പുഴ: മാവേലിക്കര - ഇറവങ്കര ജങ്ഷൻ വലിയ അപകട മേഖലയായി മാറുന്നു. ആറ് മാസത്തിനിടയിൽ ഈ ഭാഗത്തുണ്ടായ അപകടങ്ങളില്‍ പൊലിഞ്ഞ് 3 ജീവനുകളാണ്. നിരവധി പേർക്ക് പരിക്കേറ്റു. റോഡ് നവീകരണം പൂർത്തിയായതോടെയാണ് ജങ്ഷനിൽ അപകടങ്ങൾ പതിവായത്.
മാവേലിക്കര - പന്തളം റോഡിൽ അപകട സാധ്യത ഏറെയുള്ള ഭാഗമാണ് ഇറവങ്കര. ആറ് റോഡുകൾ ഒത്തുചേരുന്ന മേഖല കൂടിയാണിത്. റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ ചീറിപ്പായുന്നത് അതിവേഗത്തിലാണ്. എന്നാൽ വേണ്ടത്ര സിഗ്നൽ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും ഇല്ല. റോഡ് നിർമ്മാണം തന്നെ അശാസ്ത്രീയമാണെന്നാണ് നാട്ടുകാർ പറയുന്നത്.മുൻപ് സ്പീഡ് ബ്രേക്കർ ഉണ്ടായിരുന്നുവെങ്കിലും റോഡ് നവീകരണത്തിന്റെ ഭാഗമായി അത് നീക്കം ചെയ്‌തു. ഇതോടെയാണ് വാഹനങ്ങളുടെ മരണപ്പാച്ചിൽ വർധിച്ചത്. ഇരുവശങ്ങളിലും ഉയർന്നു നിൽക്കുന്ന ഓടകൾ കൂടി നിർമിച്ചതോടെ ജങ്ഷനിൽ റോഡിന്റെ വീതി കുറഞ്ഞതായി നാട്ടുകാർ പറയുന്നു.അത്യാവശ്യ ഘട്ടത്തിൽ ഇരുചക്ര വാഹനങ്ങൾക്ക് വാഹനം ഒതുക്കാൻ പറ്റാത്ത അവസ്ഥയാണ്. പല തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്.റോഡ് നവീകരിച്ചതോടെ ചീറിപ്പാഞ്ഞ് വാഹനങ്ങൾ, അപകടങ്ങൾ പതിവ്, നിർമാണം അശാസ്ത്രീയമെന്ന് നാട്ടുകാർ
0
ചൊവ്വാഴ്ച, ഫെബ്രുവരി 13, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.