റോഡ് നവീകരിച്ചതോടെ ചീറിപ്പാഞ്ഞ് വാഹനങ്ങൾ, അപകടങ്ങൾ പതിവ്, നിർമാണം അശാസ്ത്രീയമെന്ന് നാട്ടുകാർ

ആലപ്പുഴ: മാവേലിക്കര - ഇറവങ്കര ജങ്ഷൻ വലിയ അപകട മേഖലയായി മാറുന്നു. ആറ് മാസത്തിനിടയിൽ ഈ ഭാഗത്തുണ്ടായ അപകടങ്ങളില്‍ പൊലി‌ഞ്ഞ് 3 ജീവനുകളാണ്. നിരവധി പേർക്ക് പരിക്കേറ്റു. റോഡ് നവീകരണം പൂർത്തിയായതോടെയാണ് ജങ്ഷനിൽ അപകടങ്ങൾ പതിവായത്.

മാവേലിക്കര - പന്തളം റോഡിൽ അപകട സാധ്യത ഏറെയുള്ള ഭാഗമാണ് ഇറവങ്കര. ആറ് റോഡുകൾ ഒത്തുചേരുന്ന മേഖല കൂടിയാണിത്. റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ ചീറിപ്പായുന്നത് അതിവേഗത്തിലാണ്. എന്നാൽ വേണ്ടത്ര സിഗ്നൽ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും ഇല്ല. റോഡ് നിർമ്മാണം തന്നെ അശാസ്ത്രീയമാണെന്നാണ് നാട്ടുകാർ പറയുന്നത്.
മുൻപ് സ്പീഡ് ബ്രേക്കർ ഉണ്ടായിരുന്നുവെങ്കിലും റോഡ് നവീകരണത്തിന്റെ ഭാഗമായി അത് നീക്കം ചെയ്‌തു. ഇതോടെയാണ് വാഹനങ്ങളുടെ മരണപ്പാച്ചിൽ വർധിച്ചത്. ഇരുവശങ്ങളിലും ഉയർന്നു നിൽക്കുന്ന ഓടകൾ കൂടി നിർമിച്ചതോടെ ജങ്ഷനിൽ റോഡിന്റെ വീതി കുറഞ്ഞതായി നാട്ടുകാർ പറയുന്നു.
അത്യാവശ്യ ഘട്ടത്തിൽ ഇരുചക്ര വാഹനങ്ങൾക്ക് വാഹനം ഒതുക്കാൻ പറ്റാത്ത അവസ്ഥയാണ്. പല തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !