ഡെറാഡൂണ്‍: ഒരു ജോലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സ്ത്രീ ഗര്‍ഭിണിയാണെന്നതിനാല്‍ നിയമനം നിഷേധിക്കാനാവില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി.നഴ്സിങ് ഓഫീസര്‍ തസ്തികയില്‍ ഗര്‍ഭിണിയാണെന്ന കാരണത്താല്‍ നിയമനം റദ്ദാക്കിയതിനെതിരെ പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് പങ്കജ് പുരോഹിതിന്റെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടത്.
ഒരു സ്ത്രീക്ക് ലഭിക്കുന്ന ഏറ്റവും മഹത്തായ അനുഗ്രഹങ്ങളിലൊന്നാണ് മാതൃത്വം. ഗര്‍ഭിണിയാണെന്ന കാരണത്താല്‍ ജോലി നിഷേധിക്കാനാവില്ല.
ആറാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാരിന്റെ മറുപടിയും കോടതി ആരാഞ്ഞിട്ടുണ്ട്. ഇന്റര്‍വ്യൂ കഴിഞ്ഞതിന് ശേഷം ജനുവരി 23നാണ് സ്ത്രീയ്ക്ക് നഴ്സിങ് ഓഫീസര്‍ തസ്തികയിലേയ്ക്ക് ബിഡി പാണ്ഡെ ജില്ലാ ആശുപത്രിയില്‍ നിന്ന് നിയമന ഉത്തരവ് വന്നത്.
എന്നാല്‍ ആരോഗ്യപരമായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് യോഗ്യതയില്ലെന്ന കാരണത്താല്‍ നിയമനത്തിന് തടസം നേരിട്ടു. ഇതേത്തുടര്‍ന്നാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കുന്നത്.12 ആഴ്ച ഗര്‍ഭിണിയായ സമയത്താണ് ഇവര്‍ക്ക് നിയമന ഉത്തരവ് വരുന്നത്. 12 ആഴ്ച ഗര്‍ഭിണിയാണെങ്കില്‍ താല്‍ക്കാലികമായി യോഗ്യതയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് നിയമം. പിന്നീട് പ്രസവം കഴിഞ്ഞ് ആറാഴ്ച കഴിഞ്ഞ് വീണ്ടും രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണറില്‍ നിന്ന് 'ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്' വാങ്ങണം, അതിനുശേഷം തസ്തികയില്‍ ചേരുന്നതിന് 'മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്' ലഭിക്കുന്നതിന് വീണ്ടും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാകണമെന്നാണ് നടപടിക്രമങ്ങള്‍. ഇതനുസരിച്ചാണ് നിയമനം നിഷേധിച്ചതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.