കവരത്തി: ഒറ്റ കെട്ടിടത്തിലേക്കുള്ള ഒന്നിലധികം ഗാർഹിക കണക്ഷനുകൾ വിച്ഛേദിക്കുമെന്ന് വൈദ്യുതി വകുപ്പ്. ഉത്തരവാദിത്തപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയർ/ജൂനിയർ എഞ്ചിനീയർ ഓരോ വീട്ടിലും പരിശോധന നടത്തുകയും ആവശ്യമുള്ളിടത്ത് നോട്ടീസ് നൽകുകയും അധിക കണക്ഷനുകൾ ഉടൻ വിച്ഛേദിക്കുകയും വേണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ലക്ഷദ്വീപിലെ ജനവാസമുള്ള 10 ദ്വീപുകളിലായി 21,121 എണ്ണം ഗാർഹിക കണക്ഷനുകൾ നൽകിയിട്ടുണ്ട്.
അതേസമയം പൊതുമരാമത്ത് വകുപ്പ് ഓരോ വീട്ടിലും ജലവിതരണ കണക്ഷനുകൾ നൽകിയത് ഏകദേശം 13,500 വീടുകളിലേക്ക് മാത്രമാണ്. കൂടാതെ ദ്വീപുകളിൽ 17,000 റേഷൻ കാർഡുകൾ മാത്രമേയുള്ളൂ. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഒരു കുടുംബത്തിന് ഒന്നിലധികം വൈദ്യുതി കണക്ഷനുകൾ നൽകിയിട്ടുണ്ടെന്ന് മുകളിലെ കണക്കുകളിൽ നിന്ന് വളരെ വ്യക്തമാണ്. ഉപഭോഗത്തിന്റെ്റെ ആദ്യ സ്ലാബിന് ബാധകമായ കുറഞ്ഞ താരിഫ് പ്രയോജനപ്പെടുത്തുന്നതിനാണ് ഒന്നിലധികം കണക്ഷനുകൾ ലഭിക്കുന്നത്. ഇത് വരുമാനനഷ്ടം, വിലയേറിയ വൈദ്യുതിയുടെ അനാവശ്യ പാഴാക്കൽ മുതലായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.അതിനാൽ, ഒരു വീട്ടിലേക്ക് നൽകിയിട്ടുള്ള ഒന്നിലധികം കണക്ഷനുകൾ വിച്ഛേദിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകുന്നുവെന്നാണ് ഫെബ്രുവരി ഏഴിന് ഇറക്കിയ ഉത്തരവിൽ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.