കൊടിയേരി ബാലകൃഷ്ണൻറെ സ്റ്റാഫിലുണ്ടായിരുന്ന എപി രാജീവ്, കൊല്ലത്ത് നിന്നുള്ള കേരള കോണ്‍ഗ്രസുക്കാര്‍; മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ആളുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്,,,

 തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫിലെ ആളുകളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പുറത്ത് വരികയാണ്. ഇരുപത് പേരെ സ്റ്റാഫില്‍ നിയമിച്ച്‌ സർക്കാർ ഉത്തരവിറങ്ങിയിരുന്നു. കൊല്ലത്ത് നിന്നുള്ള കേരള കോണ്‍ഗ്രസ്കരാണ് സ്റ്റാഫിലധികവും.

കെഎസ്‌ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ അടക്കം ആറ് പേര്‍ സർക്കാർ ജീവനക്കാർ ഉണ്ട്. കോടിയേരി ബാലകൃഷ്ണൻറെ സ്റ്റാഫിലുണ്ടായിരുന്ന എപി രാജീവനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന മുൻ നിലപാട് മാറ്റി സ്റ്റാഫിന്‍റെ എണ്ണം കുറക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും തൻറത് ചെറിയ പാർട്ടിയായത് കൊണ്ട് അർഹരായ പാർട്ടി അനുഭാവികളെയാണ് നിയമിച്ചതെന്നും ഗണേഷ് കുമാർ വിശദീകരിച്ചിരുന്നു. 

സത്യപ്രതിഞ്ജയ്ക്ക് മുന്‍പ് കെ ബി ഗണേഷ്കുമാർ പറഞ്ഞത്, ഔദ്യോഗിക വീട് ഉണ്ടാകില്ല, സ്റ്റാഫിനെ കുറക്കുമെന്നായിരുന്നു. വീട് വേണ്ടന്ന് വെച്ചെങ്കിലും സ്റ്റാഫിന്‍റെ കാര്യത്തില്‍ എടുത്ത തീരുമാനം മയപ്പെടുത്തിയിരിക്കുകയാണ്.

സിപിഎം നിശ്ചയിച്ച്‌ നല്‍കിയ സ്റ്റാഫും കേരളകോണ്‍ഗ്രസ് ബി യുടെ നേതാക്കളും എത്തിയതോടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം ഇരുപതിലെത്തിയിരിക്കുകയാണ്. 

ഒന്നാം പിണറായി സർക്കാർ മുതലുള്ള എല്‍ഡിഎഫ് എടുത്ത ധാരണ, പരമാവധി 25 പേരെ വരെ മന്ത്രിമാരുടെ സ്റ്റാഫില്‍ നിയമിക്കാമെന്നായിരുന്നു. ഈ ക്യാബിനെറ്റിലെ പകുതിയിലധികം മന്ത്രിമാരുടെയും സ്റ്റാഫില്‍ 25 പേരുണ്ട്.

ഗണേഷ്കുമാറിന് മുൽപ് ഗതാഗത വകുപ്പ് കൈകാര്യം ചെയ്ത ആന്റണി രാജു രാജി വച്ചതോടെ സ്റ്റാഫ് അംഗങ്ങളും ഒഴിഞ്ഞു. എല്ലാവരും രണ്ടര വർഷം പൂർത്തിയാക്കിയതോടെ പെൻഷനും അർഹതയുണ്ട്. 

അടുത്തിടെ മന്ത്രി വി ശിവൻകുട്ടി പുതിയ കുക്കിനെ സ്റ്റാഫില്‍ നിയമിച്ചിരുന്നു. സർക്കാറിന്‍റെ കാലാവധി തീരാൻ രണ്ട് വർഷത്തില്‍ കൂടുതലുളളതിനാല്‍ ഈ കുക്കിനും പെൻഷൻ ഉറപ്പാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !