ആര്‍ആര്‍എഫ് ക്യാമ്പില്‍ നിന്ന് കാണാതായ പൊലീസുകാരൻ തമിഴ്നാട്ടില്‍ എന്ന് സൂചന; അവസാന ടവര്‍ ലൊക്കേഷൻ കണ്ടെത്തി,

 മലപ്പുറം: മലപ്പുറത്തെ ആർആർആർഎഫ് ക്യാമ്പില്‍ നിന്നും കാണാതായ സിപിഒ ബിജോയ് തമിഴ്നാട്ടില്‍ എന്ന സൂചന പോലീസിന് ലഭിച്ചു.

ബിജോയുടെ അവസാനത്തെ ടവർ ലൊക്കേഷൻ ചെന്നൈയിലെന്ന് സ്ഥിരീകരിച്ചു. ഇതോടെ പോലീസ് തമിഴ്നാട് കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങി. ചെന്നൈയില്‍ വച്ച്‌ ഇയാള്‍‌ ചില സുഹൃത്തുക്കളെ വിളിച്ചതായും സൂചന ലഭിച്ചിട്ടുണ്ട്.

ബിജോയ്ക്കായി ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചെന്നൈയിലാണെന്ന് സൂചന ലഭിക്കുന്നത്. 

ബിജോയിയെ കാണാനില്ലെന്ന് ആർആർആർഫ് നല്‍കിയ പരാതിയില്‍ കല്‍പകഞ്ചേരി പോലീസ് കേസെടുത്തിരുന്നു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി ബിജോയിയുടെ പിതാവും രംഗത്തെത്തിയിരുന്നു.

മേലുദ്യോഗസ്ഥർ പീഡിപ്പിച്ചിരുന്നെന്ന് സിപിഒ ബിജോയുടെ പിതാവ് പറയുന്നു. ആറുവർഷം തിരുവനന്തപുരത്ത് ജോലി ചെയ്ത സമയത്തും ബിജോയ് പീഡനം നേരിട്ടിരുന്നെന്ന് പിതാവ് പറഞ്ഞു. 

ബുദ്ധിമുട്ടിയാണ് ജോലി ചെയ്യുന്നതെന്ന് ഫോണ്‍ വിളിക്കുമ്പോള്‍ പറയാറുണ്ടായിരുന്നെന്നും മേല്‍ ഉദ്യോഗസ്ഥർ മകനെ തരംതാഴ്ത്തിയെന്നും പിതാവ് പറഞ്ഞു.

കഴിഞ്ഞദിവസം ഇദ്ദേഹത്തെ കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. എന്നാല്‍ ബിജോയ് കോഴിക്കോട് റിപ്പോർട്ട് ചെയ്തില്ല. തുടർന്നാണ് ആർആർആർഫ് പരാതി നല്‍കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !