കൊച്ചി: ആദായനികുതി വകുപ്പിന്റെ തുടർച്ചയായ നോട്ടീസുകള്‍ക്കെതിരെ ബിനോയ് കോടിയേരി നല്‍കിയ ഹർജിയില്‍ കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടി ഹൈക്കോടതി.
ഉന്നതനായ രാഷ്ട്രീയനേതാവിന്റെ മകനെന്ന നിലയില്‍ താനും കുടുംബവും നിരന്തരം വേട്ടയാടപ്പെടുകയണെന്ന് ബിനോയ് ഹർജിയില്‍ പറയുന്നു.ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഹോംസ് ജനറല്‍ ട്രേഡിങ് ലിമിറ്റഡുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഹാജരാക്കണമെന്ന നോട്ടീസുകള്‍ ചോദ്യം ചെയ്ത് നല്‍കിയ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് വിശദീകരണം തേടിയത്.
നോട്ടീസില്‍ പറയുന്ന ഹോംസ് ലിമിറ്റഡുമായി തനിക്ക് ബിസിനസ് ബന്ധങ്ങളില്ലെന്നും കൂടാതെ മുൻകാല നികുതി റിട്ടേണുകള്‍ റീഓപ്പണ്‍ ചെയ്യാൻ നിയമമില്ലെന്നും ഹർജിയില്‍ സൂചിപ്പിക്കുന്നു. ദുബായിയില്‍ പല ബിസിനസ് സംരംഭങ്ങളുമുണ്ട്. 2015-22 കാലയളവിലെ ആദായനികുതി റിട്ടേണ്‍ വിവരങ്ങളും ബാലൻസ് ഷീറ്റും അക്കൗണ്ട് സ്റ്റേറ്റ്മെന്റും ലാഭ നഷ്ടക്കണക്കുകളും മറ്റും ഹാജരാക്കാൻ നിർദേശിച്ച് ഫെബ്രുവരി 13നാണ് അവസാന നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം ഹർജിയില്‍ കൂട്ടിച്ചേർത്തു. ആദായ നികുതി വകുപ്പ് നടത്തുന്ന തിരച്ചിലിൻ്റെ ഭാഗമായി ലഭിക്കുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സാധാരണ ഇത്തരം നോട്ടീസ് അയക്കാറുള്ളത്. എന്നാല്‍, അങ്ങനൊരു തിരച്ചില്‍ നടന്നിട്ടില്ലന്നും ഹർജിയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.