തൃശൂർ: ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന സംഘം പിടിയിൽ. പാലക്കാട് വടക്കഞ്ചേരി പോലീസ് ആണ് പ്രതികളെ പിടികൂടിയത്. വടക്കഞ്ചേരിയിൽ നിന്നും പ്രതികൾ മോഷ്ടിച്ചത് ഏഴു പവനും 75000 ത്തോളം രൂപയും.
പ്ലാസ്റ്റിക് പാത്രങ്ങൾ വിൽക്കാൻ എന്ന പേരിൽ വീടുകൾതോറും കയറിയിറങ്ങും. ആളില്ലാത്ത വീടുകൾ നോക്കി വെച്ച് മോഷണം നടത്തും. മഞ്ചേരി സ്വദേശി അജിത്തിന്റെയും കൂട്ടാളിയായ കർണാടക ഹസൻ സ്വദേശി ശിവരാജന്റെയും കവർച്ച ശൈലി ഇങ്ങനെയാണ്.നാലുമാസം മുമ്പ് വടക്കഞ്ചേരിയിലും ഇവർ മോഷണം നടത്തിയത് ഇതേ ശൈലി പിന്തുടർന്ന്. വടക്കഞ്ചേരി ചുവട്ടുപാടത്ത് അടച്ചിട്ട വീടിന്റെ പിൻഭാഗത്തെ കതക് തകർത്താണ് ഏഴു പവൻ സ്വർണവും 65,000 രൂപയും ഇവർ കവർന്നത്. പിന്നാലെ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപമുള്ള വീട്ടിൽ നിന്നും 4500 രൂപയും കവർന്നു.തുടർക്കവർച്ചകളോടെ തലവേദനയായ പ്രതികളെ വയനാട്ടിൽ നിന്നാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് അമ്പലവയൽ പോലീസ് ഇവരെ പിടികൂടാൻ സഹായിച്ചു. നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇവർ എന്ന് പോലീസ് പറഞ്ഞുപ്ലാസ്റ്റിക് പാത്രം വില്‍ക്കാനെന്ന പേരില്‍ വീട്ടിലെത്തും; പിന്നീട് മോഷണം; അന്തര്‍സംസ്ഥാന മോഷണ സംഘം പിടിയില്‍
0
ഞായറാഴ്ച, ഫെബ്രുവരി 11, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.