തിരുവനന്തപരം: നേമം വെള്ളാര്‍ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത് ആഘോഷമാക്കി മന്ത്രി ശിവന്‍കുട്ടിയും തലസ്ഥാനത്തെ ജനപ്രതിനിധികളും. വെള്ളാര്‍ അക്കൗണ്ടും പൂട്ടി കേട്ടോയെന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. '
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തത് ഒരു ചൂണ്ടു പലകയാണ്. വെള്ളാറില്‍ സിപിഐ സ്ഥാനാര്‍ത്ഥി പനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.' ഇത് കേരളമാണെന്ന് ഓര്‍മിപ്പിച്ച ജനങ്ങള്‍ക്ക് നന്ദിയെന്നും ശിവന്‍കുട്ടി പറഞ്ഞു. വര്‍ഗീയതയെ തള്ളിക്കളഞ്ഞ് മതേതരപക്ഷത്ത് നിലയുറപ്പിച്ച വെള്ളാറിലെ വോട്ടേഴ്സിനും വിജയത്തിനായി പ്രയത്നിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് കടകംപള്ളി സുരേന്ദ്രന് പറഞ്ഞത്.വെള്ളാര്‍ ഞങ്ങളിങ്ങ് എടുത്തിട്ടുണ്ടേയെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ പ്രതികരണം. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ വോട്ട് ചെയ്തവര്‍ക്കും ഒപ്പം നിന്നവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നെന്നും മേയര്‍ പറഞ്ഞുവെള്ളാര് അക്കൗണ്ടും പൂട്ടി കേട്ടോ...' വിജയം ആഘോഷമാക്കി മന്ത്രിയും ജനപ്രതിനിധികളും
0
വെള്ളിയാഴ്ച, ഫെബ്രുവരി 23, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.