മരിക്കുമെന്ന് പേടി; പൊതുജനങ്ങള്‍ക്കൊപ്പം ഒളിച്ചുകടക്കാന്‍ ശ്രമം; രക്ഷപ്പെടാന്‍ ശ്രമിച്ച ഹമാസ് ഭീകരരെ തെരഞ്ഞുപിടിച്ച്‌ അറസ്റ്റ് ചെയ്ത് ഇസ്രായേല്‍ സൈന്യം,,

ടെല്‍ അവീവ്: യുദ്ധ മേഖലയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഹമാസ് ഭീകരരെ പിടികൂടി ഇസ്രായേല്‍ സൈന്യം.ഖാന്‍ യൂനിസിലെ യുദ്ധ പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം പൊതുജനങ്ങളെ മാറ്റുന്നതിനിടയിലാണ് ഭീകരരും രക്ഷപ്പെടാന്‍ ശ്രമിച്ചത്.

നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് സംഭവം നടന്നതെന്ന് ഐഡിഎഫ് അറിയിച്ചു.ഖാന്‍ യൂനിസില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ ഇസ്രായേല്‍ സൈന്യം നിരവധി ഭീകരരെ കൊല്ലുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ഗാസയിലെ മറ്റ് പ്രദേശങ്ങളില്‍ സൈനികരുടെ നേതൃത്വത്തില്‍ റെയ്ഡുകള്‍ നടക്കുകയാണ്. നഗരത്തിന്റെ മറ്റൊരു ഭാഗത്ത് പ്രവര്‍ത്തിക്കുകയായിരുന്ന ഹമാസ് സ്‌ക്വാഡിനെ ഡ്രോണുകള്‍ കണ്ടെത്തുകയും വ്യോമാക്രമണത്തില്‍ വധിക്കുകയും ചെയ്തു.
സെയ്ടൂണിലെ വടക്കന്‍ ഗാസ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൈനികര്‍ നിരവധി ഭീകരരെ വധിക്കുകയും റോക്കറ്റ് വിക്ഷേപണ കേന്ദ്രം നശിപ്പിക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !