ആന്ധ്രപ്രദേശ് :തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാർക്കില്‍ കൂട്ടിലേക്ക് കടന്ന ആളെ സിംഹങ്ങള്‍ കൊന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.
രാജസ്ഥാനിലെ അല്‍വാർ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാർ (34) സിംഹകൂട്ടിനു ചുറ്റുമുള്ള ബഫർ സോണിലേക്ക് ചാടിയപ്പോഴാണ് സംഭവം. സെല്‍ഫിയെടുക്കാനായിട്ടാണ് ഇദ്ദേഹം ചാടിയത് എന്ന് മൃഗശാലയിലെ സെക്യൂരിറ്റി ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.കൂട്ടിലേക്ക് ഇയാള്‍ ചാടാൻ തുടങ്ങുന്നത് കണ്ട സുരക്ഷാ ജീവനക്കാരൻ പെട്ടെന്നു പിന്നാലെ ഓടിയതായി തിരുപ്പതി പോലീസ് സൂപ്രണ്ട് മല്ലിക ഗാർഗ് പറഞ്ഞു.
“സെക്യൂരിറ്റി ഗാർഡ് തന്റെ അടുത്തേക്ക് ഓടുന്നത് കണ്ടപ്പോള്‍, പുള്ളി ഒരു വാട്ടർ ടാങ്കിലേക്ക് ചാടി, 12 അടി ഉയരമുള്ള വേലിക്ക് മുകളിലൂടെ കയറി, അകത്തേക്ക് ചാടി. അതില്‍ ഒരു ആണ്‍ സിംഹവും രണ്ട് പെണ്‍സിംഹങ്ങളും ഉണ്ട്. അകത്തേക്ക് ചാടിയ ആള്‍ ചെന്ന് വീണത് സിംഹങ്ങളുടെ മുന്നിലേക്ക്. അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു,” ഗാർഗ് പറഞ്ഞു.
അയാളെ ആക്രമിച്ചു കൊന്നതിനു ശേഷം, പരിചാരകർ വന്നു തീറ്റ കൂടുകളിലേക്ക് കയറ്റുന്നത് വരെ സിംഹങ്ങള്‍ അയാളുടെ സമീപത്ത് നിന്നു, സിംഹങ്ങള്‍ പോയതിനു ശേഷമാണ് അദ്ദേഹത്തിന്റെ ശരീരം പുറത്തേക്ക് എടുക്കാൻ പറ്റിയത്.ഇദ്ദേഹത്തിന്റെ ആധാർ കാർഡ് കണ്ടെത്തിയതായും അതില്‍ നിന്നും അല്‍വാറിലെ ബൻസൂർ ഗ്രാമത്തിലെ ഒരു വിലാസം കണ്ടെത്തിയതായും എസ്പി പറഞ്ഞു.
"ഞങ്ങള്‍ അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നും ഒരു ബസ് ടിക്കറ്റ് കണ്ടെത്തി. ഫെബ്രുവരി 13-ന് ഹൈദരാബാദില്‍ നിന്ന് തിരുപ്പതിയിലേക്ക് വന്നതാണ്. ഇദ്ദേഹം ഒരു ഡ്രൈവറാണെന്ന് തോന്നുന്നു. ആധാർ കാർഡില്‍ കണ്ട ഒരു മൊബൈല്‍ നമ്പറില്‍ ഞങ്ങള്‍ ബന്ധപ്പെട്ടു, അത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെതാണെന്ന് മനസ്സിലായി.
വെള്ളിയാഴ്ച ഗ്രാമത്തില്‍ പോകുമെന്നും കുടുംബത്തെ കുറിച്ച് അന്വേഷിച്ചിട്ടു തിരികെ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രഹ്ലാദ് ഗുജ്ജർ എന്തിനാണു തിരുപ്പതിയിലേക്ക് വന്നതെന്ന്ന്ന് സുഹൃത്തിനു ഒരു സൂചനയും ഇല്ലായിരുന്നു. തനിച്ചായിരുന്നു,
മൃഗശാലയിലേക്ക് വന്നത്. ഒറ്റ ടിക്കറ്റ് വാങ്ങിയിരുന്നു. അസ്വാഭാവികതയൊന്നും ആരുടേയും ശ്രദ്ധിയില്‍ പെട്ടില്ല. ഇയാള്‍ മദ്യപിച്ചിരുന്നോ ഇല്ലയോ എന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ നിന്ന് അറിയാം. മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് അറിയാൻ ഞങ്ങള്‍ കുടുംബത്തെ കണ്ടെത്താൻ ശ്രമിക്കുകയാണ്, ”എസ്പി പറഞ്ഞു.
1,200 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ മൃഗശാലയാണിത്. നൂറുകണക്കിന് മൃഗങ്ങളുള്ള മൃഗങ്ങളുമുണ്ട്. സംഭവത്തെ തുടർന്ന് മൃഗശാല താത്കാലിമായി അടച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.