100 കോടിയുടെ 'ജി ആന്റ് ജി' സാമ്പത്തിക തട്ടിപ്പ്; അച്ഛനും മകനും പിടിയില്‍, പണം ആവശ്യപ്പെട്ട് നിക്ഷേപകര്‍ സ്റ്റേഷനില്‍, വിദേശത്തേക്ക് കടന കൂട്ടു പ്രതിക്കായി ഇന്റര്‍പോളിന്റെ സഹായം തേടും,

പത്തനംതിട്ട: പത്തനംതിട്ട പുല്ലാട് ജി ആന്റ് ജി നിക്ഷേപ തട്ടിപ്പില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി. ഗോപാലകൃഷ്ണന്‍ നായര്‍, മകന്‍ ഗോവിന്ദ് എന്നിവരാണ് തിരുവല്ല ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയത്. ഭാര്യ സിന്ധുവും മരുമകള്‍ ലക്ഷ്മിയും ഒളിവിലാണ്. പ്രതികള്‍ക്കായി പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു


സാമ്പത്തിക തട്ടിപ്പിന് തെള്ളിയൂർ അസ്ഥാനമായി പ്രവർത്തിക്കുന്ന ജി ആൻഡ് ജി ഫിനാൻസിയേഴ്സ് ഉടമകളായ ഗോപാലകൃഷ്ണൻ നായർ, സിന്ധു വി നായർ, ഗോവിന്ദ് ജി നായർ, ലക്ഷ്മി എന്നിവർക്കെതിരെയാണ് കോയിപ്രം പൊലീസ് കേസെടുത്തിരുന്നത്. 

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 124 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഒരു കൊല്ലത്തെ സ്ഥിരനിക്ഷേപത്തിന് 14 ശതമാനം, രണ്ടു കൊല്ലത്തേക്ക് 15 ശതമാനം, മൂന്ന് കൊല്ലത്തേക്ക് 16 ശതമാനം എന്നിങ്ങനെ അമിത പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപന ഉടമകൾ നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി കമ്പനിയുടെ 48 ബ്രാഞ്ചുകൾ പ്രവർത്തിച്ചിരുന്നു. പ്രതികൾ പൊലീസിൽ കീഴടങ്ങിയത് അറിഞ്ഞതോടെ, നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷനിലെത്തി. ഇവര്‍ സ്‌റ്റേഷന് മുന്നില്‍ ബഹളമുണ്ടാക്കുകയുംചെയ്തു.
കേസിലെ രണ്ടാംപ്രതിയും ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യയുമായ സിന്ധു വി നായര്‍, നാലാംപ്രതിയായ മരുമകള്‍ ലക്ഷ്മി ലേഖകുമാര്‍ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഇതില്‍ ലക്ഷ്മി രണ്ടുമാസം മുന്‍പേ ബഹ്‌റൈനിലേക്ക് പോയതായാണ് റിപ്പോർട്ടുകൾ. ഇവരെ പിടികൂടാനായി ഇന്റര്‍പോളിന്റെ സഹായം തേടിയേക്കുമെന്നും സൂചനയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !