കൊച്ചി: പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ഒരുപാട് പ്രവര്‍ത്തിക്കുന്നത് വ്യക്തിപരമായി തനിക്ക് യോജിപ്പുള്ള കാര്യമല്ലെന്ന് സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്.
ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയില്‍ പാര്‍ട്ടി പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ പാര്‍ട്ടിയോട് നമുക്ക് പറയാനുള്ളത് നേരിട്ട് പറയാനുള്ള ബന്ധം എനിക്കുണ്ട്.പാര്‍ട്ടി പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ചില കാര്യങ്ങള്‍ പാര്‍ട്ടിയോട് പറഞ്ഞിട്ടുമുണ്ട്. പ്രാപ്തരായ ഒരുപാട് ആളുകളുണ്ട്. മാത്രമല്ല പുതിയ തലമുറയ്ക്ക് ഈ സംവിധാനത്തില്‍ വരാനും അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം കൊടുക്കുകയും വേണം.
പഴയ ആളുകളെയാണ് ജനങ്ങള്‍ സ്വീകരിക്കുക എന്ന് പറയുന്നത് എനിക്ക് മനസിലാകുന്നില്ല.അത് ശരിയല്ലെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.തിരുവനന്തപുരത്ത് വന്നിട്ട് 40 വര്‍ഷമായി. ഇവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ എനിക്ക് നന്നായി അറിയാം. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ഒരു പാര്‍ലമെന്റ് മെമ്പര്‍ ആകണം എന്നില്ല.
ഞാന്‍ സത്യതന്ധമായി തന്നെയാണ് പറയുന്നത്. ജനങ്ങളുടെ കൂടെ ഞാന്‍ ഉണ്ടല്ലോ. ഞാന്‍ ഒരു സ്ഥാനത്തുമില്ലെങ്കിലും അവര്‍ക്ക് എന്റെ അടുത്ത് വരാം. ഞാന്‍ തന്നെ ആയാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂ എന്ന് ചിന്തിക്കുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.