കൊച്ചി: ശ്വാസതടസത്തെ തുടർന്ന് പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് മദനിയെ പ്രവേശിപ്പിച്ചത്.
പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി വി എം. അലിയാർ പുറത്തിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.ഇന്നലെ രാവിലെ രണ്ടര വരെ ശ്വാസതടസവും ഛർദിയും ഉണ്ടായിരുന്നു. തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടമാരുടെ സംഘം വിശദമായ പരിശോധന നടത്തി.കിഡ്‌നിയുടെ പ്രവർത്തനം തകരാറിലായ സാഹചര്യത്തിൽ ഡയാലിസിസിന് വിധേയമാക്കപ്പെട്ടു. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് ചികിത്സ തുടരുന്നതായും വാർത്താ കുറിപ്പിൽ അറിയിച്ചു. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് ലഭിച്ചതോടെയാണ് മദനി കേരളത്തിലെത്തിയത്. സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് അദ്ദേഹം നാട്ടിലേക്ക് വരുന്നത്. ബെംഗളൂരു വിട്ട് പോകരുതെന്ന ജാമ്യ ഒഴിവാക്കിയാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീം കോടതി അനുമതി നൽകിയത്.ശ്വാസതടസവും ഛർദ്ദിയും: അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു
0
ബുധനാഴ്ച, ഫെബ്രുവരി 21, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.