അടൂർ: കെ.എസ്‌ആർ.ടി.സി ഓർഡിനറി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യാത്രക്കാർ ഉള്‍പ്പടെ 12 പേർക്ക് പരുക്ക്.
ആദിക്കാട്ട് കുളങ്ങര കുറ്റിയില്‍ വടക്കേതില്‍ അയൂബ്ഖാൻ (51), പെരിങ്ങനാട്കൃഷ്ണവിലാസം വീട്ടില്‍ അർച്ചന (32) മകള്‍ രാജലക്ഷ്മി (ക2), അടൂർ പുന്നക്കുന്നില്‍ പുത്തൻവീട്ടില്‍ വിലാസിനി (60), മുതുകുളം മിത്ര പുരത്ത് തെക്കേ തില്‍ ബാബുക്കുട്ടൻ (50) ,പത്തിയൂർ, ചെട്ടികുളങ്ങര രേഷ്മാലയത്തില്‍ രാധ (62), മാ ങ്കോട് സുബഹാന മൻസിലില്‍ ബദ റുദ്ദീൻ (79), അറു കാലിക്കല്‍ ജയ സദനം ആരതി (27) മകൻ ഒരു വയസുള്ള ദക്ഷിത്, കറ്റാനം വിളയില്‍ തറയി ല്‍ ശ്രീജിത്ത് (24), ബസ് കണ്ടക്ടർ (പത്തനാപുരം ഡി പ്പോ) കുന്നി ക്കോട്, ആറ്റുരഴി കത്ത് വീട്ടില്‍ സിബിജിത്ത് (51), ബസ് ്രൈഡവർ കലഞ്ഞൂർ, മല്ലംകുഴ, മദനവിലാസം മദനകുമാർ (54) എന്നിവർക്കാണ് പരിക്ക്. ഇവരെ അടൂർ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.30ന് കെ.പി റോഡില്‍ ലൈഫ് ലൈൻ ആശുപത്രിക്കും ചേന്നമ്ബള്ളി ജംഗ്ഷനും മധ്യേ റോഡരുകില്‍ ഇടത്ത് വശത്ത് നിന്ന മരത്തിലേക്ക് ബസിടിച്ചു കയറുകയായിരുന്നു. കായംകുളത്ത് നിന്നും പുനലൂരേക്ക് പോയ പത്തനാ പുരം ഡിപ്പോ യിലെ ബസാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരില്‍ കൂടുതല്‍ പേർക്കും മുഖത്താണ് പരുക്കേറ്റിട്ടുള്ളത്.ഇടിയുടെ ആഘാതത്തില്‍ മരം ബസിനുള്ളിലായി .ബസിന്റെ മുൻവശം തകർന്നിട്ടുണ്ട്. കണ്ണില്‍ ഇരുട്ട് കയറിയതുപോലെ തോന്നിയതായും പിന്നീടൊന്നും ഓർമ്മയില്ലെന്നും ഡ്രൈവർ മദനകുമാർ പറഞ്ഞു. അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം വേണു,സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എ നിയാസുദ്ദീൻ, എ.എസ് അനൂപ്, അജിത്കുമാർ ഫയർ ഓഫീസർമാരായ സന്തോഷ് ജോർജ്, സാനിഷ്, അഭിജിത്ത്, സുരേഷ്‌കുമാർ, രവി, കെഎസ് രാജൻ എന്നിവരും രക്ഷാപ്രവർ ത്തനത്തില്‍ പങ്കെടുത്തു.ഡ്രൈവര്‍ക്ക് അസ്വസ്ഥത; നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച് തകര്‍ന്നു; 12 പേര്‍ക്ക് പരുക്ക്; അപകടം അടൂരില്‍,
0
ഞായറാഴ്ച, ഫെബ്രുവരി 25, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.