ഇറ്റലി: ഗർഭിണിയാണെന്ന് അഭിനയിച്ചു സർക്കാരില്‍നിന്നു പ്രസവാനുകൂല്യമായി 98 ലക്ഷം രൂപ തട്ടിയെടുത്ത അൻപതുകാരിക്ക് ഒരുവർഷവും ആറു മാസവും തടവുശിക്ഷ.ഇറ്റലിക്കാരിയായ ബാർബറ ലോലെ ആണു വ്യാജഗർഭം പേറി തട്ടിപ്പു നടത്തിയത്.
ഒരു തവണയായിരുന്നില്ല ഇവരുടെ തട്ടിപ്പ്. 24 വർഷത്തിനുള്ളില്‍ 17 തവണയാണ് ഇവർ ഗർഭിണിയാണെന്നു പറഞ്ഞ് അനർഹമായി ആനുകൂല്യങ്ങള്‍ പറ്റിയത്. പണം പറ്റുന്നതിനു പുറമേ വ്യാജഗർഭത്തിന്‍റെ പേരില്‍ ജോലിയില്‍നിന്ന് ഇവർ സ്ഥിരമായി ലീവെടുക്കുകയും ചെയ്തിരുന്നു. ഗർഭിണിയാണെന്നു നടിച്ചശേഷം 12 തവണ ഗർഭം അലസിയെന്നും അഞ്ചു കുട്ടികളുണ്ടെന്നും ഇവർ അധികൃതരെ വിശ്വസിപ്പിച്ചു. റോമിലെ ഒരു ക്ലിനിക്കില്‍നിന്നു ബാർബറ ഇതിന്‍റെ വ്യാജരേഖകള്‍ സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ബാർബറ തന്‍റെ അവസാനത്തെ കുഞ്ഞിനു ജന്മം നല്‍കി എന്ന് അവകാശപ്പെട്ടത്. എന്നാല്‍, അതിനു മുൻപേ ഇവരുടെ തുടർച്ചയായ ഗർഭധാരണത്തെക്കുറിച്ചു സംശയങ്ങള്‍ ഉയർന്നിരുന്നു.
ഇതേത്തുടർന്നു പോലീസ് നിരീക്ഷണവും തുടങ്ങിയിരുന്നു. ബാർബറ പറഞ്ഞ ഗർഭധാരണസമയത്തൊന്നും അവർ കുഞ്ഞുങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടില്ലെന്നു വ്യക്തമായതോടെയാണ് ഇറ്റാലിയൻ കോടതി ശിക്ഷിച്ചത്..
ഗർഭിണിയാണെന്നു തോന്നിപ്പിക്കുന്നതിനായി വയറില്‍ തലയണ കെട്ടിവച്ചാണു ബാർബറ സ്ഥിരമായി നടന്നിരുന്നതെന്നു പോലീസ് പറയുന്നു. ബാർബറ ഗർഭിണിയല്ലെന്നു തനിക്ക് അറിയാമായിരുന്നെന്ന് അവളുടെ പങ്കാളിയായ ഡേവിഡ് പിസിനാറ്റോ പിന്നീടു പോലീസിനോടു സമ്മതിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.