കൊച്ചി: ടിപി കേസിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് അവകാശമുണ്ടെന്ന് മന്ത്രി പി.രാജീവ്. ഉത്തരവ് വിശദമായി മനസിലാക്കിയിട്ടില്ലെന്നും പി രാജീവ് പ്രതികരിച്ചു. വിചാരണ കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനോടാണ് രാജീവിൻ്റെ പ്രതികരണം. തൃപ്പൂണിത്തുറ സ്ഫോടനമുണ്ടായ സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി.
മന്ത്രിക്കൊപ്പം സബ് കളക്ടർ കെ.മീരയും ഉണ്ടായിരുന്നു. നഷ്ടങ്ങളുടെ കണക്കെടുപ്പ് നടന്നു വരികയാണ്. രണ്ടാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് കിട്ടും. അതിനു ശേഷം മുൻകാല സംഭവങ്ങളിലെ കീഴ് വഴക്കം നോക്കി നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ വിചാരണ കോടതി ശിക്ഷാവിധി ഹൈക്കോടതി ശരിവെച്ചിരുന്നു.
കുഞ്ഞനന്തൻ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. അതേസമയം, കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.എന്നാല്‍, മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ട വിധി കോടതി ശരിവെക്കുകയും ചെയ്തു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി
മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെകെ രമ എംഎൽഎയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സർക്കാരും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്

.jpg)
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.