ടിപി കേസിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് അവകാശമുണ്ട്, ഉത്തരവ് വിശദമായി മനസിലാക്കിയിട്ടില്ല': പി.രാജീവ്

കൊച്ചി: ടിപി കേസിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് അവകാശമുണ്ടെന്ന് മന്ത്രി പി.രാജീവ്. ഉത്തരവ് വിശദമായി മനസിലാക്കിയിട്ടില്ലെന്നും പി രാജീവ് പ്രതികരിച്ചു. വിചാരണ കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനോടാണ് രാജീവിൻ്റെ പ്രതികരണം. തൃപ്പൂണിത്തുറ സ്ഫോടനമുണ്ടായ സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി.

മന്ത്രിക്കൊപ്പം സബ് കളക്ടർ കെ.മീരയും ഉണ്ടായിരുന്നു. നഷ്ടങ്ങളുടെ കണക്കെടുപ്പ് നടന്നു വരികയാണ്. രണ്ടാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് കിട്ടും. അതിനു ശേഷം മുൻകാല സംഭവങ്ങളിലെ കീഴ് വഴക്കം നോക്കി നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. 

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ വിചാരണ കോടതി ശിക്ഷാവിധി ഹൈക്കോടതി ശരിവെച്ചിരുന്നു.

കുഞ്ഞനന്തൻ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. അതേസമയം, കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.

എന്നാല്‍, മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ട വിധി കോടതി ശരിവെക്കുകയും ചെയ്തു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി

മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെകെ രമ എംഎൽഎയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സർക്കാരും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !