9 വയസ്സുകാരൻ്റെ ശ്വാസകോശത്തിൽ നിന്ന് തുന്നൽ സൂചി പുറത്തെടുത്ത് ഡോക്ടർമാർ

ഒൻപത് വയസ്സുകാരൻ്റെ ശ്വാസകോശത്തിൽ നിന്ന് തുന്നൽ സൂചി പുറത്തെടുത്ത് ഡോക്ടർമാർ. ഭുവനേശ്വറിലെ എയിംസിലെ വിദ​ഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ബ്രോങ്കോസ്കോപിക് ഇന്റർവെൻഷൻ രീതിയിലൂടെയായിരുന്നു സൂചി പുറത്തെടുത്തത്. കുട്ടിയുടെ ആരോ​ഗ്യനില നിലവിൽ തൃപ്തികരമാണ്.

പശ്ചിമ ബം​ഗാൾ സ്വദേശിയാണ് ശസ്ത്രക്രിയക്ക് വിധേയമായത്. മെഡിക്കൽ പ്രക്രിയകൾ ഒരു മണിക്കൂർ നീണ്ടുനിന്നതായി എയിംസിലെ സംഘം അറിയിച്ചു. സൂചി ശ്വാസകോശത്തിൻ്റെ ഇടത് ലോബ് ബ്രോങ്കസ് ലാറ്ററൽ സെഗ്‌മെൻ്റിലേക്ക് കുത്തികയറുകയായിരുന്നു.
ശിശുരോഗ വിദഗ്ധരുടെ ഒരു വിദഗ്ധ സംഘം ഡോ. രശ്മി രഞ്ജൻ ദാസ്, ഡോ. കൃഷ്ണ എം ഗുല്ല, ഡോ. കേതൻ, ഡോ. രാമകൃഷ്ണ എന്നിവർ ചേർന്നാണ് സൂചി പുറത്തെടുത്തത്.
ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അശുതോഷ് ബിശ്വാസ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാരെ അഭിനന്ദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !