ബെംഗളൂരു: സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ നൽകിയ ഹർജിയിൽ വെള്ളിയാഴ്ച ഇടക്കാല ഉത്തരവ്. കർണാടക ഹൈക്കോടതി ഉച്ചകഴിഞ്ഞ് 2.30-ന് ഉത്തരവ് പുറപ്പെടുവിക്കും.
ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക. ഇടക്കാല ഉത്തരവ് വരുന്നതുവരെ അറസ്റ്റുപോലുള്ള കടുത്ത നടപടികളുണ്ടാകരുതെന്ന് കർണാടക ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.അന്വേഷണത്തിനാവശ്യമായ രേഖകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് എസ്.എഫ്.ഐ.ഒയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു.'
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഹർജി പരിഗണിച്ച കോടതി ഒരുമണിക്കൂറിലധികംനീണ്ട വാദം കേൾക്കലിനൊടുവിലായിരുന്നു വിധിപറയാൻ മാറ്റിയത്. അന്വേഷണം തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം..jpeg)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.