പഞ്ചവാദ്യത്തിന് ശബ്‌ദം പോര', തോർത്തിൽ കല്ലു കെട്ടി ക്ഷേത്ര ജീവനക്കാരനെ മർദ്ദിച്ചു, ഇനി മേലിൽ ജോലി ചെയ്യരുതെന്നും ഭീക്ഷണി,

ചവറ: കൊല്ലം ചവറ തേവലക്കരയില്‍ ക്ഷേത്രവാദ്യത്തില്‍ ശബ്ദം കുറഞ്ഞു എന്ന് ആരോപിച്ച്‌ മർദ്ദനമേറ്റതായി ക്ഷേത്ര ജീവനക്കാരന്‍റെ പരാതി.

തേവലക്കര മേജർ ദേവി ക്ഷേത്ര ജീവനക്കാരനായ വേണുഗോപാലിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ക്ഷേത്രത്തില്‍ ശീവേലി ചടങ്ങിന് എത്തിയ പ്രതി, പഞ്ചവാദ്യത്തിന് ശബ്ദം പോരായെന്ന് ആരോപിച്ച്‌ ആക്രമിച്ചെന്നാണ് വേണുഗോപാലിന്‍റെ പരാതി. തേവലക്കര ദേവീക്ഷേത്രത്തിലെ താല്‍ക്കാലിക പഞ്ചവാദ്യ ജീവനക്കാരനാണ് വേണുഗോപാല്‍.
തന്നെയും പഞ്ചവാദ്യവും പിടിച്ച്‌ വെച്ച ശേഷമായിരുന്നു ആക്രമണമെന്നാണ് വേണുഗോപാല്‍ പറയുന്നു. ഉച്ചത്തില്‍ കൊട്ടണം, താൻ കെട്ടുന്നത് മുതുകാള പശുവിനെ മെനക്കെടുത്തുന്നത് പോലെയാണ്, ശബ്ദമില്ല, ഇനി മേലില്‍ ഇവിടെ ജോലി ചെയ്യരുത്, ഇറങ്ങി പൊക്കോണം എന്ന് പറഞ്ഞായിരുന്നു പ്രതി തന്നെ ആക്രമിച്ചത്‌. തോർത്തില്‍ കല്ല് കെട്ടിയായിരുന്നു ആക്രമണം. 

പ്രതി മദ്യലഹരിയിലായിരുന്നെന്നും വേണുഗോപാല്‍ പരാതിയില്‍ പറയുന്നു. പ്രതി ആക്രമിക്കുന്നത് കണ്ട് മറ്റ് ക്ഷേത്ര ജീവനക്കാർ എത്തിയാണ് വേണുഗോപാലിനെ രക്ഷപ്പെടുത്തിയത്.

ആക്രമണത്തിനുശേഷം പ്രതി ഒളിവില്‍ പോയി. ദേവസ്വം ബോർഡിന്റെ പരാതിയില്‍ തെക്കുംഭാഗം പൊലീസ്കേ സെടുത്തിട്ടുണ്ട്. മുറിവേല്‍പ്പിക്കുക എന്ന ഉദ്യേശത്തോടെ മാരകായുധം കൊണ്ട് ആക്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. 

ക്ഷേത്ര ഉപദേശക സമിതിയുടെ മുൻ സെക്രട്ടറിയാണ് പ്രതിയെന്നാണ് ആരോപണം. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നും വിമർശനമുണ്ട്. അതേസമയം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !