രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടു നിന്ന വിരാട് കോലിക്ക് കളിക്കാനാകുമോ എന്ന കാര്യത്തില്‍ ഉറപ്പ് കിട്ടാനായാണ് സെലക്ടര്‍മാര്‍ ടീം പ്രഖ്യാപനം വൈകിക്കുന്നത് എന്നാണ് സൂചന.
മൂന്നാം ടെസ്റ്റ് 15ന് മാത്രമെ തുടങ്ങൂവെന്നതിനാല്‍ അതിന് മുമ്പ് കോലിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നതും പ്രഖ്യാപനം വൈകാന്‍ കാരണമായി.
അഞ്ച് മത്സര പരമ്പരയിലെ രണ്ടാം ടെസറ്റില്‍ ജയിച്ച് പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിന് ഒപ്പമെത്തി. ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യക്കായി നിര്‍ണായക പ്രകടനം പുറത്തെടുത്ത പേസര്‍ ജസ്പ്രീത് ബുമ്രക്ക് രാജ്കോട്ടില്‍ 15ന് തുടങ്ങുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിശ്രമം നല്കുന്ന കാര്യവും സെലക്ടര്‍മാരുടെ പരിഗണനയിലുണ്ട്.
എന്നാല്‍ രണ്ടാം ടെസ്റ്റ് കഴിഞ്ഞ് ആവശ്യത്തിന് ഇടവേളയുള്ളതിനാല്‍ ബുമ്രക്ക് വിശ്രമം നല്‍കുന്നത് ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും സെലക്ടര്‍മാര്‍ക്കുണ്ട്. ബുമ്രക്കൊപ്പം ആദ്യ രണ്ട് ടെസ്റ്റില്‍ ന്യൂബോള്‍ പങ്കിട്ട സിറാജിനും മുകേഷ് കുമാറിനും കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.