ചെന്നൈ: സഹപ്രവർത്തകനെ കൊന്ന് ശരീരഭാഗങ്ങള്‍ പലയിടത്ത് ഉപേക്ഷിച്ച യുവാവ് ചെന്നൈ പൊലീസിന്‍റെ പിടിയിലായി. മരിച്ചയാള്‍ ധരിച്ച ടീ ഷർട്ടില്‍ നിന്ന് തുടങ്ങിയ അന്വേഷണമാണ് ഒന്നര മാസത്തിന് ശേഷം പ്രതിയിലെത്തിയത്.
സഹപ്രവർത്തകയുമായുള്ള ബന്ധത്തെ എതിർത്തതിനാണ് ഐടി പാർക്കില്‍ സുരക്ഷാ ജീവനക്കാരനായ ഭൂമിനാഥനെ കൊലപ്പെടുത്തിയത്. ഡിസംബർ 30ന് തലയും കൈകാലുകളും അറുത്തുമാറ്റിയ നിലയില്‍ ചെമ്പരബക്കം തടാകത്തില്‍ 30 വയസ് തോന്നിക്കുന്ന യുവാവിന്‍റെ മൃതദേഹം കണ്ടെത്തുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ചെന്നൈ പൊലീസ്.അടുത്തെവിടെങ്കിലും യുവാവിനെ കാണാനില്ല എന്ന പരാതി വന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ശ്രമിച്ചു. അതിനിടയില്‍ തന്നെ മൃതശരീരത്തില്‍ ഉണ്ടായിരുന്ന ടീ ഷർട്ടിന്‍റെ ബെംഗളൂരു കമ്പിനിയിലും അന്വേഷിച്ചു. 1000 ടീഷർട്ടുകളടെ ബാച്ചില്‍ 680 എണ്ണമാണ് വിറ്റുപോയതെന്ന് അറിഞ്ഞപ്പോള്‍ എല്ലാത്തിന്‍റെയും ബില്ല് സംഘടിപ്പിക്കാൻ ശ്രമമായി. അങ്ങനെ ചെന്നൈയിലെ ഒരു മാളില്‍ ഭൂമിനാഥൻ എന്ന സുരക്ഷാ ജീവനക്കാരൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടീ ഷർട്ട് വാങ്ങിയതായി കണ്ടെത്തി.
ഇതേസമയം തന്നെ ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് സഹപ്രവർത്തകയും പങ്കാളിയുമായ സ്ത്രീ നന്ദംബാക്കം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും സ്ഥരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂമിനാഥനും ദിലീപ് കുമാർ എന്ന മറ്റൊരു സുരക്ഷാ ജീവനക്കാരനും ഒരേ സ്ത്രീയുമായി ബന്ധത്തിലായിരുന്നു എന്ന് പൊലീസ് മനസിലാക്കിയത്. ഇതേ ചൊല്ലിയുള്ള തർക്കം കാരണം ഡിസംബർ 27ന് ബിഹാറില്‍ നിന്ന് വാങ്ങിയ തോക്ക് ഉപയോഗിച്ച് ദിലീപ് ഭൂമിനാഥനെ കൊലപ്പെടുത്തകയും ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റി പലയിടത്തായി ഉപേക്ഷിക്കുകയും ആയിരുന്നു.കൊലപാതകത്തിന്‍റെ തൊട്ടടുത്ത ദിവസം ഇയാള്‍ ചെന്നൈയിലെ ക്ഷേത്രത്തില്‍ പൂജ നടത്തുകയും ശബരിമലയിലെത്തി ദർശനം നടത്തുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു. മൃതതേഹം ഉപേക്ഷിക്കാൻ ദിലീപിനെ സഹായിച്ച വിഗ്നേഷ് എന്ന മറ്റൊരു സുരക്ഷാ ജീവനക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.