തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളും യുഡിഎഫ് നേടുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്. പിണറായിക്കും കൂട്ടര്‍ക്കും സ്വന്തം പാർട്ടിക്കാരുടെ വോട്ട് പോലും ലഭിക്കില്ല..jpeg)
രാഷ്ട്രീയ അന്തരീക്ഷം യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'ജനസഭ'യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് സുധാകരൻ നടത്തിയത്. പിണറായിക്ക് പണം പണം എന്ന ചിന്ത മാത്രമാണുള്ളത് എന്നാണ് പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ ഒരു ശാപമായി മാറിയിരിക്കുന്നു.
സ്വന്തം പാര്‍ട്ടിക്കാരുടെ വോട്ട് പോലും നേടാന്‍ പിണറായിക്കും കൂട്ടര്‍ക്കും സാധിക്കില്ല. മോദി-പിണറായി സര്‍ക്കാരുകള്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു..
ജനഹൃദയത്തില്‍ യുഡിഎഫ് സാമ്രാജ്യം കെട്ടിപ്പടുക്കും. കോണ്‍ഗ്രസും യുഡിഎഫും മടങ്ങിയെത്തുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.