കുടിവെള്ളത്തിൽ ക്രൂരത ; കടനാട് ചെക്കു ഡാമിൽ മാലിന്യം തള്ളി
0Sub-Editor 📩: dailymalayalyinfo@gmail.comവ്യാഴാഴ്ച, ഫെബ്രുവരി 01, 2024
കടനാട്:ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന കടനാട് ചെക്കു ഡാമിൽ ചാക്കിൽ കെട്ടി മാലിന്യംതള്ളി.
കടനാട് പള്ളിയുടെ മുൻവശം പാലത്തിൽ നിന്നുമാണ് കഴിഞ്ഞ രാത്രി മാലിന്യങ്ങൾ ചെക്കു ഡാമിലേക്ക് തള്ളിയിരിക്കുന്നത്. ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ക്രൂരമായ നടപടി.
കേരളത്തിലെ മേജർ ഇറിഗേഷൻ്റെ കീഴിൽ ആദ്യത്തെ ചെക്കു ഡാമാണ് ഇത്. കേരളത്തിലെ ഏറ്റവും വലിയ ജനകീയ കുടിവെള്ള പദ്ധതിയായ കൈതക്കൽ - പൂത ക്കുഴി കുടിവെള്ള പദ്ധതിയ്ക്കായി വെള്ളം പമ്പുചെയ്യുന്നതും ഈ ചെക്കു ഡാമിൽ നിന്നാണ്.എഴു നൂറു കുടുംബങ്ങളിലായി മൂവായിരത്തോളം പേർ ഈ ചെക്കു ഡാമിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.
കുടിവെള്ളം മുട്ടിച്ച്മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ അധികാരികൾക്ക് പരാതി നല്കിയതായി കുടിവെള്ള സൊസൈടി പ്രസിഡൻ്റ് ജോണി അഴകൻ പറമ്പിൽ പറഞ്ഞു. വാർഡ് മെമ്പർ ഉഷ രാജു പോലീസിൽ പരാതി നല്കിയതിനെത്തുടർന്ന് മേലുകാവു പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.