നടനും ടെലിവിഷൻ ഷോകളിലൂടെ ജനപ്രീതി നേടിയ താരവുമായ പ്രശസ്ത നടൻ ഋതുരാജ് സിംഗ് അന്തരിച്ചു

മുംബൈ: നടനും ടെലിവിഷൻ ഷോകളിലൂടെ ജനപ്രീതി നേടിയ താരവുമായ പ്രശസ്ത നടൻ ഋതുരാജ് സിംഗ് ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ അന്തരിച്ചു.59 വയസ്സായിരുന്നു.  ഋതുരാജ് സിംഗ് ചന്ദ്രാവത് സിസോദിയ എന്നാണ് താരത്തിൻറെ മുഴുവൻ പേര്.  വയറ് സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചക്ക് 12.30 ഓടെയായിരുന്നു അന്ത്യം.

ബദ്രിനാഥ്, തുണിവ്, യാരറിയാൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ ഋതുരാജ് പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.

1993-ൽ സീ ടിവിയിൽ സംപ്രേക്ഷണം ചെയ്ത ബനേഗി അപ്നി ബാത് , ജ്യോതി , ഹിറ്റ്ലർ ദീദി , ശപത് , വാരിയർ ഹൈ , ആഹത് , അദാലത്ത് , ദിയ ഔർ ബാത്തി ഹം തുടങ്ങിയ നിരവധി ഇന്ത്യൻ ടിവി ഷോകളിൽ അദ്ദേഹം വ്യത്യസ്ത വേഷങ്ങൾ ചെയ്താണ് സ്ക്രീനിൽ തൻറെ സാന്നിധ്യം അറിയിക്കുന്നത്.

ഭാര്യയും രണ്ട് മക്കളും അദ്ദേഹത്തിനുണ്ട്. താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് ബോളിവുഡിൽ നിന്ന് പ്രമുഖ നടൻമാരും പോസ്റ്റുകൾ പങ്ക് വെച്ചിട്ടുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !