കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ വയനാട് സന്ദർശിക്കും. ഭാരത് ജോഡോ ന്യായ് താല്‍ക്കാലികമായി യാത്ര അവസാനിപ്പിച്ച് ഇന്ന് വൈകുന്നേരം വാരണാസിയില്‍ നിന്ന് അഞ്ച് മണിയ്ക്ക് രാഹുല്‍ ഗാന്ധി യാത്ര തിരിക്കും..jpeg)
ഇന്ന് കണ്ണൂർ എത്തുന്ന രാഹുല്‍ ഗാന്ധി നാളെ കല്പറ്റയില് പോവും. വന്യജീവി അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദർശിക്കും. ജില്ല കലക്ടറുമായി കൂടിക്കാഴ്ച ഉണ്ടാകും. നാളെ വൈകിട്ട് രാഹുല്‍ അലഹബാദിലേക്ക് തിരിക്കും.
അതേസമയം വയനാട് പുല്‍പ്പള്ളിയില്‍ പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജുമായി പൊലീസ്. വന്യജീവി ആക്രമണത്തിനെതിരെ വലിയ പ്രതിഷേധമാണ് പുല്‍പ്പള്ളിയില്‍ അരങ്ങേറുന്നത്. ആയിരക്കണിന് ജനങ്ങളാണ് പ്രതിഷേധവുമായി നഗരത്തില്‍ ഒത്തുകൂടിയത്..
പൊലീസ് വാഹനത്തിന് നേരെയും വനം വകുപ്പിന്റെ ജീപ്പിന് നേരെയും പ്രതിഷേധക്കാര്‍ ആക്രമണം നടത്തി.
പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റം നടന്നു. ജനങ്ങളോട് സംസാരിക്കാനെത്തിയ ജനപ്രതിനിധികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കുപ്പിവലിച്ചെറിഞ്ഞത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.