കല്‍പ്പറ്റ: ലോണ്‍ ആപ്പ് ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഗുജറാത്ത് സ്വദേശികളായ അലി, സമീര്‍, യാഷ്, ഹാരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാക്സറ പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് മീനങ്ങാടി പൊലീസ് പ്രതികളെ പിടികൂടിയത്
പ്രതികളില്‍ നിന്ന് നാലു മൊബൈല്‍ ഫോണ്‍, ഒരു ഇന്റര്‍നെറ്റ് മോഡം എന്നിവ പിടിച്ചെടുത്തു. ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിനെ തുടര്‍ന്നാണ് 2023 സെപ്റ്റംബര്‍ 15 നാണ് അരിമുള സ്വദേശി അജയ് രാജ് ആത്മഹത്യ ചെയ്തത്. ലോട്ടറി വില്പനക്കാരനായിരുന്ന അജയ് രാജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോണ്‍ ആപ്പില്‍ നിന്ന് അജയ് കടം എടുത്തിരുന്നുവെന്നും പണം തിരിച്ച് അടയ്ക്കാന്‍ വ്യാജചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു. അജയരാജിന്റെ ഫോണുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. സ്ത്രീകളെ ഉപയോഗിച്ചും സാമ്പത്തിക തട്ടിപ്പു നടത്തുന്ന സംഘമാണ് പിടിയിലായത്ലോണ് ആപ്പ് ഭീഷണിയെത്തുടര്‍ന്ന് യുവാവിന്റെ ആത്മഹത്യ: നാല് ഗുജറാത്ത് സ്വദേശികള്‍ അറസ്റ്റില്‍,,
0
ബുധനാഴ്ച, ഫെബ്രുവരി 21, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.