നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപെടുന്ന അവിണിശ്ശേരി ഗ്രാമ പഞ്ചായത്തിലെ ആനക്കല്ല് ദീപം നഗർ പട്ടികജാതി കോളനിയിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ െഎ.പി.എസും സംഘവും സന്ദർശനം നടത്തി.
ദീപം നഗർ കോളനിയിലെ ഇരുപത്തിയെട്ടു വീടുകളാണ് സന്ദർശിച്ച് ക്ഷേമാന്വേഷണങ്ങൾ നടത്തിയത്. തുടർന്ന് കോളനി നിവാസികളുമായി സംവദിക്കുകയും പരാതികൾ സ്വീകരിക്കുയും ചെയ്തു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ തടയുന്നതിനായി യുവാക്കളുടേയും സ്കൂൾ വിദ്യാർത്ഥികളുടേയും സ്ത്രീകളുടേയും പോലീസുമായുള്ള സഹകരണം സമൂഹത്തിന് അത്യാവശ്യമാണെന്നും കമ്മീഷണർ അറിയിച്ചു.എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ സുദർശൻ, ഡി.സി.ആർ.ബി എ.സി.പി ടി.എസ് സുരേഷ്, നെടുപുഴ എസ്.എച്ച്.ഒ സി.എസ് നെൽസൺ, സബ് ഇൻസ്പെക്ടർ കെ.എ തോമസ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സി.എൻ ഗിരീഷ് എന്നിവരും, ആവണിശ്ശേരി പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, എസ്.സി എസ്.ടി, എക്സൈസ്, എഡ്യുക്കേഷൻ, , ഡി.എം.ഒ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും, കൂടാതെ സ്റ്റേഷനിലെ പത്തോളം പോലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.