തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ചൊരിഞ്ഞും കേരളത്തിന്റേത് സൂര്യോദയ സമ്ബദ്ഘടനയാണെന്ന പ്രഖ്യാപനവുമായി ധനമന്ത്രി കെ.എൻ ബാലഗോപാല്‍. 2024-25 സാമ്ബത്തികവർഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുകയാണെന്നും തളരില്ല തകരില്ല തകർക്കാനാകില്ല കേരളത്തെയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മൂന്നു വർഷം പ്രതീക്ഷിക്കുന്നത് 3 ലക്ഷം കോടിയുടെ നിക്ഷേപമാണെന്നും മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ ഉയർത്തുമെന്നും ബജറ്റ് പറയുന്നു.സാമ്ബത്തിക പ്രതിസന്ധി മറികടക്കാനുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ മൊത്തവരുമാനം 1.35 ലക്ഷം കോടി രൂപയാണെന്ന് അദ്ദേഹം സഭയെ അറിയിച്ചു. പ്രതിശീർഷവരുമാനം 1.74 ലക്ഷം രൂപ കൂടി. കേരളത്തിന്റെ വളർച്ച 6.6 ശതമാനമാണെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ദേശീയവളർച്ചയേക്കാള്‍ കുറവാണ് ഇത്.
ദാരിദ്ര്യനിർമ്മാർജനത്തില്‍ കേരളം മുന്നിലാണ്. അടുത്ത മൂന്നുവർഷം കേരളം പ്രതീക്ഷിക്കുന്നത് മൂന്നുലക്ഷം കോടി രൂപയുടെ നിക്ഷേപമാണ്. പ്രവാസികളേയും സ്വകാര്യ നിക്ഷേപകരേയും ആകർഷിക്കും. തീരദേശ പാതകള്‍ അതിവേഗം പൂർത്തിയാക്കും. കെ-റെയില്‍ സില്‍വർലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടാണെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.